ഹിന്ദുരാഷ്ട്ര ജൈത്രരഥം

ഹിന്ദുരാഷ്ട്ര ജൈത്രരഥം അരുണവര്‍ണധ്വജസഹിതം
തേജസാസമുജ്വലിതം ആഗതം സുസ്വാഗതം…

ആര്‍ത്തിരമ്പുമാഴികളില്‍ വിജയഭേരിപൊങ്ങിടവേ
വിണ്ണിലാകെ സ്വര്‍ണവര്‍ണ പുഷ്പരാജിവിരിയവേ
തുംഗഹൈമശ്യംഗങ്ങളില്‍ പൊന്‍പതാക ഉയരവേ
(ഹിന്ദു…)

നവ്യഭവ്യ യുഗവിഭാതരജതരേഖ തെളിയവെ
രാഷ്ട്രഹൃദയമാകവെ ശുഭപ്രതീക്ഷ ഉണരവേ
അന്ധകാരമകലെയകലെ ഓാടിമാഞ്ഞുമറയവെ
(ഹിന്ദു…)

ഭേദഭാവമറ്റു നറും സ്നേഹവായ്പു വഴിയവെ
ദൈനൃദുഃഖ ദുരിതമൊക്കെ ഓര്‍മവിട്ടുമറയവെ
ഉച്ചനീചഭാവനകള്‍ക്കെങ്ങും പഴുതടയവെ
(ഹിന്ദു…)

ശാസ്ത്രസിദ്ധിപണിതെടുത്ത മാരകാസ്ത്രഭീതിയില്‍
കിടുകിടുത്തുമര്‍ത്ത്യരാശി മരണമോര്‍ത്തു നില്ക്കവെ
ആര്‍ഷമക്കളമൃതതനയരഭയഹസ്തമരുളുവാന്‍
(ഹിന്ദു…)

വിശ്വമേകൂടുംബമെന്ന ശാന്തിമന്ത്രമുയരവെ
മോഹമറ്റ വിജയനില്‍ ക്ഷാത്രവീര്യമുണരവെ
മതിതെളിഞ്ഞു തേര്‍തെളിച്ചു മാധവന്‍ നയിക്കവെ.
(ഹിന്ദു…)

Posted in Uncategorized | Leave a comment

ഗായത്രിമന്ത്രം

ഓം ഭുർ ഭുവ സ്വ:
തതഃ സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോന: പ്രചോദയാത്

സാരം:
പരമാത്മാവായ വിശ്വബ്രഹ്‌മാവ്‌ നമ്മുടെ ബുദ്ധിക്ക് പ്രകാശം നൽകുകയും നമ്മെ സന്മാർഗ്ഗത്തിലേക്ക് നയിക്കുകയും ചെയ്യട്ടെ! അതിനുള്ള പ്രചോദനം മൂന്നുലോകങ്ങളിലും വച്ച് ശ്രേഷ്ടനായ അദ്ദേഹം നമുക്ക് നൽകുമാറാകട്ടെ.

Posted in Uncategorized | Leave a comment

അഹോ ദിവ്യ മാതേ…..

അഹോ ദിവ്യ മാതേ മഹോദാര ശീലേ
നമോസ്തും വികേഹേ മഹാ മംഗലേ..!!
വിശാലോജ്വലം നിൻ മഹത് ഭൂതക്കാലം
സ്മരിക്കേ സ്ഫുരിപ്പൂ വ്യഥാ തപ്ത ബാഷ്പം..!!
ദയാപൂർവ്വമമ്പേ മൃഗത്വത്തിലാഴും
നരൻമ്മാർക്ക് നീയേക്കീ നാരായണത്വം..!!

ചിതൽപ്പുറ്റു പോലും ചിതാനന്ദ രൂപം
ധരിച്ചു നമിച്ചു ജഗത്താകവേ..!!
മഹത്തായ നിൻ ദിക്ക്ജയത്തിൻ രഥത്തിൽ
പറക്കും പതാകക്ക് കൈ കൂപ്പുവാൻ..!!
ദിഗന്തങ്ങൾ തോറും വൃതം പൂണ്ടു നിന്നു
പുരാമർത്യ രാഷ്ട്രങ്ങളത്യാദരാൽ..!!

അഗാധങ്ങളാക്കും സമുദ്രങ്ങളാലോ
മഹൗന്നത്യമോലും ഗിരി പ്രൗഡരാലോ..!!
തടസ്സപ്പെടാതീ ജഗത്തെങ്ങുമമ്പേ
തപോത്കൃഷ്ട് സംസ്ക്കാര സാമ്രാജ്യമെത്തി..!!
അഹോ കഷ്ടമമ്പേ കഥാമാത്രമായി
ഭവിക്കുന്നുവോ പൂർവ്വ സൗവർണ്ണ കാലം..!!

ദിഗന്തങ്ങൾ ഉൾക്കൊണ്ട സാമ്രാജ്യമിപ്പോൾ
ചുരുങ്ങി ചുരുങ്ങി ക്ഷയിക്കുന്നുവോ..??
മറഞ്ഞൂ മഹത്തായാ ഗാന്ധാര ദേശം
മറഞ്ഞൂ മഹോദാര ബ്രഹ്മ പ്രദേശം..!!
മുറിഞ്ഞറ്റൂ വീണൂ മനോരമ്യ ലങ്ക
മഹാദേവി നിൻ കാലിലെ പൊൻ ചിലങ്ക..!!

പൊറുക്കാവതല്ലമ്മേ സിന്ധൂ തടത്തിൽ
ജ്വലിപ്പിച്ച യാഗാഗ്നി കെട്ടൂ ശുഭേ..!!
ഇതെന്ത് അംമ്പ പഞ്ചാബവും വംഗവും ഹാ :
പിളർന്നിട്ടു ഇമ്മട്ട് നിർവ്വീര്യ ഭാവം ..!!
ഉണർന്നേറ്റുപോയ് കോടി കോടി സുതന്മാർ
ജയപ്പൊൻ കൊടിക്കൂറ പേറും ഭടന്മാർ..!!

ഉയിർക്കൊണ്ടുപോയ് നിൻ ഗത പ്രൗഡി വീണ്ടും
ശുഭാശിസ്സു മാത്രം ചൊരിഞ്ഞാലുമമ്പേ..!!
അഹോ ദിവ്യ മാതേ മഹോദാര ശീലേ
നമോസ്തും വികേഹെ മഹാ മംഗലേ..!!
വിശാലോജ്വലം നിൻ മഹത് ഭൂതക്കാലം
സ്മരിക്കേ സ്ഫുരിപ്പൂ വ്യഥാ തപ്ത ബാഷ്പം..!!

Posted in Uncategorized | 1 Comment

ഉണര്‍ന്നുപോയ്‌ ഉണര്‍ന്നുപോയ്‌…..

ഉണര്‍ന്നുപോയ്‌ ഉണര്‍ന്നുപോയ്‌ പ്രചണ്ടഹിന്ദുപവുരുഷം
തകര്‍ന്നുപോയ് തകര്‍ന്നുപോയ് കനത്ത കാല്‍വിലങ്ങുകള്‍
അജയ്യശക്തിയാര്‍ന്നിതാ വരുന്നു ഹിന്ദു സൈനികര്‍
ജയിച്ചു കീഴടക്കുവാന്‍ ദൃഢപ്രദിജ്ഞപൂണ്ടവര്‍

ഹിമാലയത്തില്‍നിന്നെഴും സ്വതന്ത്ര ശുദ്ധ വായുവില്‍
പറന്നു പാറിടുന്നു ഹാ ! പവിത്ര മെന്‍ ജയ ധ്വജം
വിശാല നീല വണ്ണിലാഞ്ഞുലഞ്ഞ ലഞ്ഞനുഗ്രഹം
ചോരിഞ്ഞിടും കോടിക്കുകീഴണഞ്ഞിടുന്നുഭാരതം
(ഉണര്‍ന്നു)

അണഞ്ഞുപോയ്‌ രഗൂത്തമന്‍ ജനാന്ദരംഗനായകന്‍
വനാദരംങ്ങള്‍ തന്നിലും ജ്വലിപൂ നവ്യശക്തികള്‍
നവീനധര്‍മശക്തിതന്‍ പടക്കുപോകു കാണവേ
ജയാരവം മുഴക്കിടുന്നു സാത്വികാഭിലാഷികള്‍
(ഉണര്‍ന്നു)

ശ്രവിചിടുന്നു മാധവന്‍റെ പാഞ്ചജന്യകാഹളം
ധരിച്ചിടുന്നു താഴെവീണ വില്ലുമമ്പുമര്‍ജുനന്‍
കുതിച്ചിടുന്നു മുന്നിലേക്കു പാഞ്ഞു വീരസൈനികര്‍
വിറച്ചിടുന്നു ഭീതിപൂണ്ട ശത്രുസൈന്യമാകവേ
(ഉണര്‍ന്നു)

പ്രതീക്ഷപൂണ്ടുണര്‍ന്നിടും പിതാക്കള്‍തന്‍ കിനാക്കളും
പ്രമോദമാര്‍ന്നു ഭാരതാംബ തുവിടും വരങ്ങളും
നാമുക്കുരുക്കുചട്ടയായ്‌ നമുക്കു വില്ലുമബുമായ്
ഭവിച്ചിടട്ടെ പോരിതില്‍ ഗമിച്ചിടാ൦ ജയിച്ചിടാം.
(ഉണര്‍ന്നു)

Posted in Uncategorized | 3 Comments

ഭാരതം ജയഭാരതം…..

ഭാരതം ജയഭാരതം
ദേവകള്‍ താഴെക്കിറങ്ങി
പൂജചെയ്ത തപോവനം
ജയ ഭാരതം ജയഭാരതം

ജ്ഞാനവികിരണങളാദ്യം
എത്തി യേതോരു പുണ്യഭുവില്‍
സഹജസേവാഭാവനാ
പത്മം വിടര്‍ന്ന വിശാലഹൃത്തില്‍
മൃതിയും അമരതനേടിടും
ഗീതോപദേശം അലയടിക്കും
(ഭാരതം ജയഭാരതം)
യോഗശക്തി സ്വരുപനാം
ശിവശങ്ഘരന്‍ പോല്‍ ധവളഹിമവാന്‍
പതകമലെ വിദ്യ വീണാ
വാദനം ചെയ്യുന്ന സാഗരം
കോടിജന്മങളുടെ പാപ –
മുക്തി നല്‍കും ജാഹ്നവി ജയ
(ഭാരതം ജയഭാരതം)

പാര്‍ത്ഥസാരഥിയുടെ സുദര്‍ശനം
രാമഭാണം ഭീമബൈരവം
റാണതന്‍ ത്യാഗം ശിവന്‍റെ
നീതി ബൈരാഗിയുടെ സമരം
ജോഗറിന്‍ ത്യഗാക്നിജ്വാലകള്‍
വിജയഗീതനങള്‍ പാടിടുന്നു
(ഭാരതം ജയഭാരതം)

അസുരവംശവിനാശിനി നീ
ഖഡ്ഗധാരിണിയായ് വരേണം
രുദ്രതാണ്ടവശക്തിപോലെ
ഉഗ്രരുപിണിയായിടെണം
ശക്ത്രുസംഹാരം നടത്തി
നീ ജഗത്ഗുരുവായിടെണം
(ഭാരതം ജയഭാരതം)

Posted in Uncategorized | Leave a comment

ഉണരുക ഭാരതപുത്രാ നീയീ…..

ഉണരുക ഭാരതപുത്രാ നീയീ മഹിമയെയിന്നു പുലര്‍ത്തീടാ ന്‍
തുനിയുക ഹൈന്ദവധര്‍മത്തിന്നുടെ അര്‍ത്ഥമഹത്വ മറിഞ്ജീടാന്‍
കര്‍മഫലതിലുയര്‍ന്നൊരു ജീവിത ധന്യത പൂര്‍ണമതാകീ ടാന്‍
വളരുക വലിയോരു വട വൃക്ഷംപോല്‍ തണലരുളുന്നൊരു ജീവിതമായ്‌
(ഉണരുക ഭാരതപുത്രാ……..)

ഉണരുക ഉയരുക ഭാരതപുത്രാ ഈ ക്ഷിതി തന്നുടെ രക്ഷക്കായ്‌
മാനവസേവയില്‍ പൂജിതമായൊരു മാനവസേവയിതാദാധര്ശം
ജീവിതധന്യതയാക്കു പുത്രാ വേതാന്തപൊരുളെകിയ സത്യം
ഹൈധവര്‍മം പാലിക്കൂ നീ ആര്‍ഷപരബര തന്‍ ദൌത്യം
(ഉണരുക ഭാരതപുത്രാ……..)

ഓംകാരത്തില്‍ മന്ത്രദ്വനിയില്‍ വിശ്വം പ്രകബിതമായ്‌ നില്‍കെ
െെദ്വത െെദ്വത വിചിന്ദനശാലയില്‍ ആത്മജ്ഞാനമേല്‍കുക നീ
ഗീതാ, ഗംഗാ, ഗോമാതാവും ഗായത്രിയുമേ സംരക്ഷിക്കു,
സര്‍വചരാചരഹേതുനിതാനബ്രഹ്മജഞാനമാതാര്‍ജികുനീ
(ഉണരുക ഭാരതപുത്രാ……..)

സത്യചിതാനന്ദാമൃതദധാരയിലാവേശം തുടികൊട്ടിടട്ടെ ,
ചതുരാശ്രമശാലയിലിന്നൊരു പുരുഷാര്‍ത്ഥം പൂവണിയട്ടെ,
അമ്മയെയറിയാന്‍ നന്മയെയറിയാന്‍ സത്യമിതാദരപൂജയുമായ്‌ ,
പോവുക ഭാരതപുത്ര , നീയീ ഉണമ്മയെയിന്നു വിളബാനായ്‌
(ഉണരുക ഭാരതപുത്രാ……..)

ആഗമതന്ത്രസ്മൃതികളുമല്ലാ വേദചതുര്‍യുഗ പുരുഷാര്‍ത്ഥം,
പ്രസരിപ്പിച്ചൊരു സംസ്കൃതവാണിയെ അധരാമൃതമായ് മാറ്റു നീ ,
ഉള്‍ത്തുടികൊട്ടിപ്പാടു നീയീ ഭാരതമാത ജയിക്കെട്ടെ ,
ഭഗവപതാകയ തേന്തിപ്പാടു ഭാരതമാത ജയിക്കെട്ടെ.
(ഉണരുക ഭാരതപുത്രാ……..)

Posted in Uncategorized | Leave a comment

സുര്യോദയം സുര്യോദയം…..

സുര്യോദയം സുര്യോദയം
നവയുഗ സംക്രമ സുര്യോദയം
പുതു നൂറ്റാടിനു സ്വാഗതമോതും
ഭാരത മാതാവിന്‍ മത്രോദയം
വന്ദേ മാതരം………..(3 )

ജീവന്‍റെ ജീവനാണെന്‍റെഅമ്മ
അതുപോലെ യാണെനികെന്‍റെ രാഷ്ട്രം
നിസ്വാര്‍ത്ഥ സേവന സന്നധരായ്
വന്നിതാ മാതാവിന്‍ മക്കളമ്പേ…!
(സുര്യോദയം )

പവിത്ര മായുളൊരു സംസ്കാരമുണ്ട്
ലോകത്തിന്‍ മുന്നില്‍ മാതൃകയുണ്ട്
ജീവന്‍ ത്യജിച്ചു നല്കുന്നോരാ പവന –
കര്തവ്യതിന്‍ ശുദ്ധധാരയുണ്ട്‌ …!
(സുര്യോദയം )

ചെതനയുള്ളോരു ജീവനെന്നും
ഭാരതം മാതാവു തന്നെയാണ്
മാതൃപുജക്കായ്‌ നാം ഒത്തുചേരാം
മാതാവിന്‍ വ്യ്ഭവമന്ത്രവുമായ്‌ …!
(സുര്യോദയം )

Posted in Uncategorized | Leave a comment

കന്യാകുമാരി കടല്‍ തിരമാലകൾ…..

കന്യാകുമാരി കടല്‍ തിരമാലകള്‍
മണ്ണില്‍ കുറിക്കുന്നതെന്താണ് ?
നമ്മുടെ ഭരതമോന്നാണ് അതില്‍
നമ്മളെല്ലാ വരുമോന്നാണ് ( 2 )

കശ്മീരിന്‍ കുങ്കുമപൂവനങ്ങള്‍
കാറ്റില്‍ പരത്തുന്നതെന്താണ് ?
നമ്മുടെ ഭരതമോന്നാണ് അതില്‍
നമ്മളെല്ലാ വരുമോന്നാണ് ( 2 )

വിദ്യന്‍റെ നെറ്റിയില്‍ ഭസ്മ കുറിയിട്ട്
ചന്ദ്രന്‍ ചിരിക്കുന്നതെന്താണ് ?
ഹിന്ദു സ്ഥാനമിതോന്നാണ്
ഹിന്ദു സ്ഥാനിക ളൊന്നാണ് ( 2 )

പുണ്യ ഹിമാലയ ശ്രംഗത്തിലാദിത്യ
പൂര്‍ണകുംഭം കൊണ്ടഭിഷേകം
ജയജയ ഭാരത ജനനീ ജയ ജയ
ജനഗണ മംഗള കരിണി

Posted in Uncategorized | Leave a comment

നാം സംഘ ശക്തിയാല്‍…..

നാം സംഘ ശക്തിയാലുയര്‍ത്തും
ഹിന്ദുഭുമിയെ , ഹിന്ദുഭുമിയെ
നാം നിശ്ചയമായ് നാട്ടും കാവി
വൈജയന്തിയെ , വൈജയന്തിയെ

വന്നിടുബോളിശ്വരന്‍റെ ദൃഡപരീക്ഷകള്‍
കൂറരച്ചു നോക്കിടുവാന്‍ പല വിപത്തുകള്‍
ജയിച്ചു മുന്നിലേകു കാലുറച്ചു വെച്ചു നാം
വിറച്ചിടാതെ നാം , പതറിടാതെ നാം
(നാം നിശ്ചയമായ് )

സ്നേഹധാരയാല്‍ മുറിച്ചു വീചിമാലകള്‍
സത്യദൃഷ്ടിയാലൊഴിഞ്ഞു മാറി പാറകള്‍
ദേശനവ്കയെ നയിച്ചു ലക്ഷ്യപൂര്‍ത്തിയില്‍
അനന്തകീര്‍ത്തിയില്‍ , സമസ്തശക്തിയില്‍
(നാം നിശ്ചയമായ് )

 

കേശവാംശരക്തമാണ് ഹിന്ദുനാഡിയില്‍
മടങ്ങുകില്ല , നോകുകില്ല പിന്നിലേക്കവര്‍
വന്നിടട്ടെ തിങ്ങിവിങ്ങി അപകടങ്ങളും
ദുര്‍ഘടങ്ങളും സംഘടങ്ങളും
(നാം നിശ്ചയമായ് )

Posted in Uncategorized | Leave a comment

വരുന്നു ഗംഗ വരുന്നു ഗംഗ…..

വരുന്നു ഗംഗ വരുന്നു ഗംഗ വരുന്നു ദേവ നദി
വരുന്നു ഭാരത സംസ്കരത്തിന്നഘണ്ട ദിവ്യധരി

പ്രചണ്ടശക്ത്യാ വിഷ്ണുപതം വിടിരംബിവന്ന പ്രവാഹം
ധരിച്ചുജടയില്‍ ഭഗവാന്‍ പാരിന്‍ പ്രകമ്പനം തീര്‍ത്തു
തക്കിടധിമിധിമിത്തകതരികിട താണ്ടവമാടുന്നോന്‍
വിഷം കുടിച്ചും മൃത്യന്ജയന്‍നായ്‌ ഗംഗാസ്നാനത്താല്‍
( വരുന്നു )

സഗരാത്മജരുടെ മോക്ഷത്തിനായ്‌ ബാഗീരതിയായി
പവിത്രഭാരത ഭൂമിയിലളിവാര്‍ന്നിങ്ങി ജാഹ്നവിയായ്‌
ത്രിവേണിയായ് നീ പാവനചരിതെ പാരിനു മോക്ഷതയായ്
സമൃദ്ധി വിതറും സംസ്കരത്തിന്‍ ശാശ്വതവിളനിലമായ്
( വരുന്നു )

അസംഘ്യപോഷക നതികളൊരൊറ്റ പ്രവാഹമായിത്തീര്‍ന്നു
അനന്ത വിവിധതഇഴുകിചെര്‍ന്നിട്ടതീവ സുന്തരമായ്
വിശിഷ്ടഭാരതസംസ്കരത്തിന്‍ പ്രതീകമായ്ത്തീര്‍ന്നു
വിശാലസഗര വിലയനകാംക്ഷിണി ഗമിപ്പൂ നീ ഗംഗേ
( വരുന്നു )

Posted in Uncategorized | Leave a comment

ഭഗവക്കൊടിയെ ഉയരുക ഇനി നീ…..

ഭഗവക്കൊടിയേ ഉയരുക ഇനി നീ പാവനഭാരത നഭസ്സിങ്കല്‍

പവനഭാരത നഭസ്സിങ്കല്‍ കുമാരി മുതലാ കൈലാസം വരെ നവനവമാകും ആവേശത്താല്‍

അലകള്‍ വീണ്ടും ഉളവാക്കി നീ ഉയരൂ പാവന ഭഗവേ നീ നിന്‍മതിമോഹന ദര്‍ശനത്താല്‍ പുളകംകൊളളും മമഹൃദയത്തില്‍

പൂര്‍വികാരാം ഋഷിവര്യന്മാരെ കാണ്മൂ പാവന ഭഗവേ ഞാന്‍
ഭാരത ദേവിതന്‍ മാനം കാക്കാന്‍ അടര്‍ക്കളത്തില്‍ അടരാടീടും

വീരനാകും റാണാപ്രതാപനെ കാണ്മൂ പാവന ഭഗവേ ഞാന്‍ ഭാരത മഹിളാ മാതൃകയായി ത്യാഗത്തിന്‍ ബലിപീടത്തിങ്കല്‍

ചിത്തോറിന്‍ തീജ്വലയിലെരിയും പത്മിനിയെയും കാണ്മൂ ഞാന്‍ വീര ഭാരത പുണ്യ ഭൂമിതന്‍ പരാതന്ത്ര്യം നീക്കീടാനായ്

പോരാടീടും വീര ശിവജിയെ കാണ്മൂ പാവന ഭഗവേ ഞാന്‍ സ്വാതന്ത്ര്യത്തിന്‍ നവമലരാലെ മാതൃദേവിതന്‍ പവനപാദം

അര്‍ച്ചനചെയും ലക്ഷ്മിതന്‍ രൂപം കാണ്മൂ പാവന ഭഗവേ
ഞാന്‍ ആത്മാവേക്കാള്‍ പ്രിയതരമാണെന്‍ സംഘമെന്നോരാ
സന്ദേശത്തെആശാപൂര്‍വ്വം അര്‍പ്പിച്ചീടുംകേശവനെയും കാണ്മൂ ഞാന്‍ .

Posted in Uncategorized | Leave a comment

സത്യയുഗപ്പൊന്‍പുലരി വിടര്‍ത്തും…..

സത്യയുഗപ്പൊന്‍പുലരി വിടര്‍ത്തും
നിത്യ തപസ്വികളല്ലോ നാം
മര്‍ത്യകുലത്തിന്നമൃതം പകരും
മംഗള തേജസ്സല്ലോ നാം
(മര്‍ത്യകുലത്തിന്നമൃതം പകരും )

ഏതോ ദുര്‍ദ്ദിന ഭീതിയിലുഴലാന്‍
ദൈവം നമ്മെ വിധിച്ചില്ലാ
ചേതന തന്‍ നിജരൂപം
നാമെന്നല്ലോ വരബലമേകിയവന്‍
(മര്‍ത്യകുലത്തിന്നമൃതം പകരും )

മണ്ണുരുവായവരല്ലാ വെറുതെ
മണ്ണായ്‌ തീരേണ്ടവരല്ലാ
വിണ്ണിന്‍ നന്മകളുടല്‍ പൂണ്ടുള്ളവര്‍
ഈശ്വര ശക്തി സ്വരൂപങ്ങള്‍
(മര്‍ത്യകുലത്തിന്നമൃതം പകരും )

പോര്‍ വിട്ടോടിയതല്ലാ നമ്മുടെ
വീരപുരാതന ചരിതങ്ങള്‍
തേര് തെളിച്ചടരാടീ നമ്മള്‍
ദേവര്‍ക്കായും യുദ്ധങ്ങള്‍
(മര്‍ത്യകുലത്തിന്നമ്രൃതം പകരും )

കാലം കലിതുള്ളിപ്പെരുവെള്ളം
പോലെ കയര്‍ത്തെത്തീടും പോല്‍
തെല്ലും പതറാതതിനെ തടയാന്‍
ചിറയായ് തീര്‍ന്നവരല്ലോ നാം
(മര്‍ത്യകുലത്തിന്നമൃതം പകരും )

പരീക്ഷണത്തിന്‍ യുഗാന്തരങ്ങളില്‍
അഗ്നിസ്ഫുടമാര്‍ന്നുള്ളവര്‍ നാം
നിതാന്ത വൈഭവഭാവി രചിക്കും
മഹാതപസ്വികളല്ലോ നാം
(മര്‍ത്യകുലത്തിന്നമൃതം പകരും )

Posted in Uncategorized | Leave a comment

ചന്ദനമല്ലോ മണ്ണീനാട്ടില്‍ ഗ്രാമങ്ങള്‍ മുനിവാടങ്ങള്‍…..

ചന്ദനമല്ലോ മണ്ണീനാട്ടില്‍ ഗ്രാമങ്ങള്‍ മുനിവാടങ്ങള്‍
ബാലികമാര്‍ ശ്രീദേവീരൂപം ബാലകരോരോ രാമന്മാര്‍ …
(ബാലകരോരോ രാമന്മാര്‍ )

ഗാത്രം ക്ഷേത്രം പോലെ പവിത്രം പരോപകാരികള്‍ മനുജന്മാര്‍
എങ്ങോ സിംഹം വെറും കളിക്കോപ്പെങ്ങോ പശു പ്രിയഗോമാതാ
എങ്ങോ പുലരികള്‍ ശംഖൊലിമുഖരിതമെങ്ങോ കൃഷ്ണസ്തുതി കേള്‍പ്പൂ
(ബാലികമാര്‍ ശ്രീദേവീരൂപം)

കര്‍മത്താല്‍ നാം ഭാവി രചിപ്പൂ മംഗളമയമാം കര്‍മത്താല്‍
ത്യാഗതപസ്സിന്‍ ഗാഥകളല്ലോ പാടി നമ്മുടെ കവിവര്യര്‍
ജ്ഞാനസരിത്തൊഴുകുന്നു നിര്‍മല ഗംഗാവാരി കണക്കവിരാമം
(ബാലികമാര്‍ ശ്രീദേവീരൂപം)

ഇതിന്റെ സൈനിക സമര ഭൂമിയില്‍ പതിവായ്‌ ഗീത മുഴങ്ങുന്നു
വയലേലകളില്‍ ഉഴുചാലുകളില്‍ പതിവായ്‌ സീത കളിക്കുന്നു
ഇവിടെ പരമം ജീവിതലക്‌ഷ്യം പരമേശ്വര പരിനിര്‍വാണം
(ബാലികമാര്‍ ശ്രീദേവീരൂപം)

Posted in Uncategorized | Leave a comment

കൂരിരുള്‍ നീങ്ങും പ്രഭാതമാകും……

കൂരിരുള്‍ നീങ്ങും പ്രഭാതമാകും വീണ്ടും ഭാരതമൊന്നാകും
അഖണ്ഡഭാരതമാതാ കീ ജയ ഘോഷം പൊങ്ങും പുനരെങ്ങും

മാനസകോടികളൊന്നായ് ചേര്‍ന്നാല്‍ മാമല പോലും മലരല്ലേ?
ദേശപ്രേമം ജ്വലിച്ചുയര്‍ന്നാല്‍ വാരിധി പോലും വരളില്ലേ?
രാഷ്ട്രശക്തി തന്‍ പ്രളയ ജലത്തില്‍ കൃത്രിമ ഭിത്തികള്‍ തകരില്ലേ?
ദുസ്സഹമാമീ ദുരന്ത ചിത്രം ദുസ്വപ്നം പോല്‍ മറയില്ലേ?
(കൂരിരുള്‍ നീങ്ങും)

അസഹനീയമാമപമാനത്തിന്‍ സ്മരണകള്‍ പോലും തകരാതെ
ക്ഷുദ്ര മൃഗീയത വെട്ടിയ ചോര പുഴകളുണങ്ങിയടങ്ങാതെ
ദേശഭക്തര്‍ തന്‍ ജീവാഹുതിയില്‍ ദേശം കോള്‍മയിരണിയാതെ
യഥാര്‍ത്ഥമാമാ സ്വാതന്ത്ര്യത്തില്‍ ദിവ്യോദയമെങ്ങണയുന്നു?
(കൂരിരുള്‍ നീങ്ങും)

സാഗരമൊന്നായ് കുടിച്ചു തീര്‍ക്കും മാമുനി വീണ്ടും വരുമാറായ്
ജലധികള്‍ പോലും കുതിച്ചു താണ്ടും വാനര സേനകളണയാറായ്
വന്മല താഴേക്കിടിച്ചു താഴ്ത്തും താപസവര്യന്‍ വരുമാറായ്
ശുഭസൂചകമാം നവോദയത്തിന്‍ കതിരുകളെങ്ങും വിരിയാറായ്
(കൂരിരുള്‍ നീങ്ങും)

Posted in Uncategorized | Leave a comment

പ്രണാമമേകിടുന്നു ഞങ്ങള്‍…..

പ്രണാമമേകിടുന്നു ഞങ്ങള്‍ ഭാരതാംബികേഭവല്‍ –
പാദപങ്കജങ്ങളില്‍ സദാമുദാ വിനീതരായ്
പ്രകാശപൂര്‍ണമായ ഭാവിയൊന്നു കൈ വരിക്കുവാന്‍

മറഞ്ഞു പോയ നിന്റെ ഭുതകാലച്ചരിതമോര്‍ക്കവേ
നിറഞ്ഞിടുന്നു മിഴികളശ്രുധാരയാല്‍ സുമംഗലേ
ഉണര്‍ന്നു പോയി മതിമറന്നു ഞങ്ങളിനിയുറങ്ങിടാ
(പ്രണാമ)

തിളങ്ങിടുന്നു മൂര്‍ച്ചയേറിടുന്ന വാളു കൈകളില്‍
ഹൃദയഭിത്തികള്‍ തകര്‍ത്തു പാഞ്ഞിടുന്നു ചുടുനിണം
ഇതാവരുന്നു താമസിചിടാതെ ഞങ്ങളംബികെ
(പ്രണാമ)

അമ്മതന്‍ കടാക്ഷമൊന്നു മാത്രമാണിങ്ങേതിലും
തന്നിടുന്നതുള്‍ക്കരുത്തീയേഴകള്‍ക്കിങ്ങെപ്പൊഴും

Posted in Uncategorized | 1 Comment

ആരാധന…ആരാധന………..

ആരാധന…ആരാധന പദകമലേ സുമംഗലേ

കാണ്മൂ ഞങ്ങള്‍ നിന്‍ കഴലാം പൂജാവിഗ്രഹമംബേ
ഹൈമകിരീടം ജലനിധി വന്ദിതമരുണപതാകാകാഞ്ചിതബിംബം

ശതശതലക്ഷം ബാഹുപദങ്ങള്‍ നിരവധി കഴിവിന്‍ കേദാരങ്ങള്‍
എങ്കിലുമേകം ഹൃദയം വന്ദ്യേ ഹിന്ദുമന്ത്ര സ്പന്ദനരമ്യം

ഉണരുക ശുഭദേ ജീവാരതി ഏകാം ഞങ്ങള്‍ സാനന്ദം
അരുളുക വരദായിനി അമലേ കൃത കൃത്യത ഞങ്ങള്‍ക്കമ്മേ

Posted in Uncategorized | Leave a comment

രക്ഷാ ബന്ധന മഹോത്സവം…..

രക്ഷാ ബന്ധന മഹോത്സവം
സൌഹൃദ ഭാരത ദിനോത്സവം
(രക്ഷാ ബന്ധന മഹോത്സവം )

ഭാരത സംസ്കൃതിയീപൊന്‍നൂലില്‍
ഓരോയിഴയും പാടീടുന്നു
ത്യാഗശക്തിയും ദേശഭക്തിയും
ഐക്യമാര്‍ഗവും നല്‍കും നാള്‍
(രക്ഷാ ബന്ധന മഹോത്സവം )

ധീരന്‍മാരാം  ദേശഭക്തര്‍ തന്‍
ചോരകൊടുത്തിതു പാവനമാക്കി
ജനനീ സോദരിമാരുടെ പേരില്‍
പ്രതിജ്ഞ ചെയ്യും പൊന്‍ തിരുനാള്‍
(രക്ഷാ ബന്ധന മഹോത്സവം )

രാജസ്ഥാനിലെ ഓരോ മണലും
ഗദ്ഗദപൂര്‍വ്വമുരച്ചീടുന്നു
സോദരിമാരുടെ മാനം കാക്കാന്‍
ജീവന്‍ ത്യജിച്ചോരക്കഥകള്‍
(രക്ഷാ ബന്ധന മഹോത്സവം )

ഖണ്ഡിതമാകിയ ഭാരതഭു‌വിനെ
വീണ്ടുമഖണ്ഡിതമാക്കിത്തീര്‍ക്കാന്‍
കങ്കണമണിഞ്ഞു ഹൈന്ദവവീരര്‍
പോര്‍ക്കളമണയും ജയോത്സവം
(രക്ഷാ ബന്ധന മഹോത്സവം )

Posted in Uncategorized | Leave a comment

ആഹുതിയാവുക ദേശഭക്തി തന്‍…..

ആഹുതിയാവുക ദേശഭക്തി തന്‍ ത്യാഗവഹ്നിയില്‍ സ്വയമേ നീ
സ്വാര്‍ത്ഥ ചിന്ത തന്‍ ചാമ്പലില്‍ നിന്നും രാഷ്ട്രവൈഭവം വളരട്ടെ
മുളയില്‍ തന്നെ നുള്ളി നീക്കുകീ കളയും മുള്ളും നിഷ്കരുണം
വിളയണമല്ലോ വിത്തിന് പത്തായ് ഗുണപൌഷ്കല്യതേന്‍ കനികള്‍   (ആഹുതി)

ജീവരക്തമാം സ്നേഹധാരയാല്‍ തിരിവയ്ക്കുക നിന്‍ തുളസിത്തറയില്‍
അതിനുടെ കാന്തി പ്രസരം കൊണ്ടെ അകന്നു മാറൂ പടരും തിമിരം (ആഹുതി)

ദന്ത ഗോപുര ചുവരുകള്‍ തട്ടിത്തകര്‍ത്തിറങ്ങൂ കണ്ണുതുറക്കൂ
ഇരുളില്‍, ചെളിയില്‍, പട്ടിണിയില്‍പെട്ടുഴലും ജീവിതചിത്രം കാണൂ (ആഹുതി)

മണിമാളിക തന്‍ പട്ടു മെത്തയും ചെറ്റകുടിലിന്‍ കീറപ്പായും
തുല്യമനസ്സായ് കാണാന്‍ കഴിയും ദൃഷ്ടി വളര്‍ത്തൂ നിഷ്ഠാപൂര്‍വ്വം (ആഹുതി)

എങ്ങും സൊദരരെങ്ങും ബാന്ധവര്‍ എല്ലാ ദുഖവും എന്നുടെ ദുഖം
കണ്ണീരൊപ്പാന്‍ കദനമകറ്റാന്‍ കഴിയുവതത്രേ ജീവിതധര്‍മ്മം  (ആഹുതി)

Posted in Uncategorized | 1 Comment

ഒരു കൊച്ചു കൈത്തിരി കത്തിച്ചു വെക്കുവിന്‍…..

ഒരു കൊച്ചു കൈത്തിരി കത്തിച്ചു വെക്കുവിന്‍
പെരുകുമിരുട്ടിന്‍ ഗുഹാന്ത്വരത്തില്‍
അതില്‍ നിന്നോരായിരം പൊന്‍ദീപനാളങ്ങള്‍
ഉയരട്ടെ പുലരട്ടെ പുണ്ണ്യപൂരം .

അടിമത്ത കാലത്തിന്‍ അവശിഷ്ട ദുഖഃങ്ങള്‍
അകവും പുറവും പൊതിഞ്ഞിടുമ്പോള്‍
അടിമത്ത ബോധത്തിന്‍ ഭയവുമാശങ്കയും
അടിയറ്റുവീഴാതെ ബാക്കി നില്‍ക്കെ
പരതന്ത്രഭാവത്തിന്‍ പരിണാമ ഭേധങ്ങള്‍
പലതും പുതുനാമ്പെടുത്തിടുമ്പോള്‍
കരയായ്ക വാവിട്ട് നിലവിട്ടു വീഴായ്ക
കരളിന്‍ കരുത്തിലുറച്ചു നില്‍ക്കെ.

വരബലം കൊണ്ടു ജയിക്കാനരുതാത്ത
പലപല കോട്ടകള്‍ക്കുള്ളില്‍ നിന്നും
അധികാരദുര്‍മ്മത തിമിരത്താലന്തമാം
അസുരത ചെങ്കോല്‍ നടത്തിടുമ്പൊള്‍
അരുതരുതീശ്വര ചിന്ദനം തന്‍ നാട്ടില്‍
ഉയിര്‍ വെണമെങ്കിലെന്നാഞ്ജാപിക്കെ
പ്രജകള്‍തന്‍ തീവ്ര ഹൃദയാഭിലാഷങള്‍
പ്രഹ്ളാദ രൂപം വരിച്ചപോലെ
തടവറ ഭേതിച്ച് കയ്യാമം പൊട്ടിച്ച്
തളിരിട്ട കൃഷ്ണാവതാരം പോലെ.

ശിവജിതന്‍ പൊര്‍വിളികേട്ടു മഹാരാഷ്ട്ര
മലവേടര്‍ മുമ്പിട്ടു വന്നപോലെ
പഴശ്ശിതന്‍ തീപ്പന്തം എതിരേറ്റു വാങ്ങിയ
മലനാടിന്‍ മണ്ണിന്‍ടെ മക്കള്‍ പോലെ
ഒരു വേലുതമ്പിതന്‍ പടവാള്‍തിളക്കത്തില്‍
ഒളിയേറും ഗ്രാമതുടിപ്പു പോലെ
വയലേലതോറും വിയര്‍പ്പിനാല്-ഐശ്വര്യം
വിളയിച്ച കൈവിരല്‍ തുമ്പുകള്‍ പോല്‍ .(ഒരു കൊച്ചു.)

Posted in Uncategorized | Leave a comment

അമ്മേ ഭാരതമാതാവേ…..

അമ്മേ ഭാരതമാതാവേ നിന്‍ മക്കളിതാ വന്നണയുന്നു

ചങ്കില്‍ കൈവച്ചുച്ചം ഞങ്ങള്‍ വന്ദേമാതരഗാനം പാടാം വന്ദേമാതരഗാനം

വിണ്ണോര്‍ക്കായും പൊരുതി ജയിച്ചവരല്ലൊ ഭാരതപുത്രന്മാര്‍

രാഷസധര്‍പ്പമടക്കാനെന്നും കരവാളേന്തിയ ധീരന്മാര്‍

ആ രണശൂരത മാറ്റൊലികൊള്ളും വന്ദേമാതരഗാനം പാടാം വന്ദേമാതരഗാനം

കാലകണ്ണിമ വിടരും മുമ്പേ വളര്‍ന്നീ പാവന സംസ്കാരം

മന്വന്തര നവസൃഷ്ടികളെ വരവേറ്റു പുലര്‍ത്തിയ സംസ്കാരം

അതിന്‍ ജയക്കൊടി വാനിലുയര്‍ത്തും വന്ദേമാതരഗാനം പാടാം വന്ദേമാതരഗാനം

ഉയര്‍ത്തീടാവു മുഖകമലം നീ അരുളുക ഞങ്ങള്‍ക്കാശിസ്സുകള്‍

തുറന്നീടാവു തൃക്കണ്ണമ്മേ എരിഞ്ഞിടട്ടെ ശത്രുക്കള്‍

ആ രണ ഗര്‍ജനഘോഷം വീണ്ടും

വന്ദേമാതരഗാനം പാടം വന്ദേമാതരഗാനം

Posted in Uncategorized | Leave a comment

നവയുഗത്തിന്‍ രചന ചെയ്യാന്‍…..

നവയുഗത്തിന്‍ രചന ചെയ്യാന്‍ നവ്യമാമൊരു പൂജ ചെയ്യാം

ക്ഷണികമാമുപവനസുമങ്ങള്‍ അല്ല വേണ്ടൂ പൂജനാര്‍ത്ഥം
വേണമുത്കടഭക്തിശ്രദ്ധാപൂര്‍ണമാനസ നറുസുമങ്ങള്‍

ദേവി തന്നഭിഷേകമതിനായ് ദേവ ഗംഗാ വാരി പോരാ
ധ്യേയചിന്താനിരത യുവജന ഹൃദയശോണിത ഗംഗ വേണം

മാതൃവദനേ ദീപ്തി വീശാന്‍ നെയ് വിളക്കുകളല്ല വേണ്ടൂ
വേണമതിനായ് വന്‍ തപസിന്‍ ജ്വാല വീശും ജീവശിഖകള്‍

ചാമരം വെണ്‍ കുടകളിവയാല്‍ പ്രീതയാകാ ഭാരതാംബ
എന്ന് നില്പൂ മാതൃ സവിധേ ശതംശതം നരപുംഗവന്മാര്‍
അന്ന് ദേവി പ്രസന്നയാകും പൊന്‍യുഗത്തിന്‍ നാമ്പ് വിടരും

നവയുഗത്തിന്‍ രചന ചെയ്യാന്‍ നവ്യമാമൊരു പൂജ ചെയ്യാം

Posted in Uncategorized | Leave a comment

പൂജ്യ ജനനി പൂജ ചെയ്യാന്‍…..

പൂജ്യ ജനനി പൂജ ചെയ്യാന്‍ വെമ്പുമര്‍ച്ചനാ ദ്രവ്യമീ ഞാന്‍
മിന്നുമുജ്വലപൊന്‍ കിരീടം തന്നില്‍ മുത്തായ്‌ തീര്‍ന്നിടേണ്ട
ദിവ്യമാത്തിരുനെറ്റിയില്‍ പൊന്‍ തിലകമായിത്തീര്‍ന്നിടേണ്ട
ഒരുവരും കാണാതെ കാറ്റിന്‍ കുളിര്‍മയായ്‌ ഞാന്‍ വീശിടാവൂ

ദേവി തന്‍ ശ്രീകോവിലില്‍ മണിമകുടമായി തീര്‍ന്നിടേണ്ട
നിത്യപൂജാ വേളയിങ്കല്‍ വാദ്യധ്വനിയായ്‌ തീര്‍ന്നിടേണ്ട
ഭാരമഖിലം പേറിടും ആധാരശിലയായ് തീര്‍ന്നിടാവൂ
(പൂജ്യ ജനനി)

ദേവി തന്‍ ഗള നാളമണിയും പുഷ്പമാലികയായിടേണ്ട
കോവിലില്‍ പൊന്നൊളി പരത്തും ദീപമാലികയായിടേണ്ട
തൃക്കഴല്‍ത്താരടിയില്‍ വെറുമൊരു ധൂളിയായ്‌ ഞാന്‍ തീര്‍ന്നിടാവൂ
(പൂജ്യ ജനനി)

ആര്‍ത്തിരമ്പും ഭക്ത തതി തന്‍ കീര്‍ത്തനങ്ങള്‍ മുഴങ്ങിടട്ടെ
അനര്‍ഘമാം കാഴ്ചകള്‍ നിരത്തി അവര്‍ കൃതാര്‍ത്ഥത പൂണ്ടിടട്ടെ
ഇരവിലെങ്ങാന്‍ വന്നു ഞാന്‍ തൃക്കഴലില്‍ നിര്‍വൃതി പൂണ്ടിടാവൂ
(പൂജ്യ ജനനി)

Posted in Uncategorized | Leave a comment

ഒരു വരത്തിനു വേണ്ടി മാത്രം…..

ഒരു വരത്തിനു വേണ്ടി മാത്രം വ്രതമെടുത്തവരാണു നമ്മള്‍
അതിനു ജീവിതമാകമാനം സ്വയമുഴിഞ്ഞവരാണു നമ്മള്‍

ഇഷ്ടദേവതയൊന്നു മാത്രം ദിവ്യഭാരത മാതൃഭൂമി
ബീജമാന്ത്രമുപാസനക്കായ് നാം ജപിപ്പതു സംഘമന്ത്രം
പൂക്കളായ്‌ വിടരാന്‍ തുടങ്ങും തരുണകോമള ജീവിതങ്ങള്‍
ബലമുദാത്തസുശീലമെന്നീ ഗുണമിയന്നവരാണു നമ്മള്‍

വിവിധ ഭാഷകള്‍ വേഷ ഭൂഷാ സഹിതമെന്കിലുമേക രാഷ്ട്രം
വിപുലമാണ് വിദൂരമാണെന്നാകിലും പരമേകഗാത്രം
കോടി കോടി ജനങ്ങള്‍ നമ്മുടെ ഉള്ളിലൊഴുകുവതേക രക്തം
ഇവയിലൂന്നിയുറച്ചു നില്‍ക്കാന്‍ പ്രതിദിനം കടിബദ്ധര്‍ നമ്മള്‍

ഇവിടെയന്ധതയജ്ഞതക്കും അവശതക്കും ചിതയൊരുക്കാന്‍
ഭേദഭാവനയുച്ചനീച  സ്ഥാനമെന്നിവ ചുട്ടെരിക്കാന്‍
ഏക ചേതന മാത്രമാണീ സര്‍വമെന്നത് സത്യമാക്കാന്‍
തീവ്ര ദീര്‍ഘ തപസ്സു ചെയ്യും നവ ഭഗീരഥരാണു നമ്മള്‍

പ്രബലശക്തികള്‍ നാലുപാടും   വിജയഭേരിയടിച്ചിടുമ്പോള്‍
ഗ്രഹഗ്രഹാന്തരയാത്രചെയ്തീ വിപുല വിശ്വമടക്കിടുമ്പോള്‍
ശാസ്ത്രസിദ്ധികള്‍ നേടിയെങ്ങും  വിസ്മയം വിരചിച്ചിടുമ്പോള്‍
പുതുയുഗപ്പിറവിക്കുവേണ്ടും വഴി തെളിപ്പവരാണു നമ്മള്‍

Posted in Uncategorized | Leave a comment

അകലെയല്ലാ പൊന്നുഷസ്സിന്‍…..

അകലെയല്ലാ പൊന്നുഷസ്സിന്‍ സുഖദമാം പ്രത്യാഗമം
ഇരുള്‍ മറച്ചൊരു സൂര്യതേജസ്സൊളിപരത്തും ശുഭദിനം
അമൃതകലശം പേറിയെത്തും ദേവതാഗണസംഗമം
വരികകൂട്ടായാദിമഹസ്സിന്‍ പൊന്‍രഥം വരവേല്‍ക്കുവാന്‍ (2)

ഭാര്‍ഗ്ഗവന്‍ മഴുവാല്‍ സമുദ്രം വെട്ടിനീക്കിയ പൌരുഷം
ശങ്കരന്‍ സര്‍വ്വജ്ഞപീഠം കയറിനിന്നൊരു വൈഭവം
ഭേദഭാവന പിഴുതെറിഞ്ഞൊരു ഗുരുജനത്തിന്‍ സാധന
വരികകൂട്ടായാദിമഹസ്സിന്‍ പൊന്‍രഥം വരവേല്‍ക്കുവാന്‍ (2)
(അകലെയല്ലാ…)

ഭാരതപ്പുഴ രാമകഥയാല്‍ സരയുവാക്കിയ തൂലിക
പൌരുഷം പടവാളിളക്കിയ പുരളിമലതന്‍ ഗര്‍ജ്ജനം
ആത്മബലിയാലാര്‍ഷഭാരത ഗരിമകാത്തപരാക്രം
വരികകൂട്ടായാദിമഹസ്സിന്‍ പൊന്‍രഥം വരവേല്‍ക്കുവാന്‍ (2)
(അകലെയല്ലാ…)

നവഭഗീരഥസംഘമായിരം അതിവിശുദ്ധ തപസ്സിലും
ഋഷികുലങ്ങള്‍ പടുത്തുയര്‍ത്തിയ ധര്‍മ്മബോധ തികവിലും
പുതിയ ഭാരതമാരചിയ്ക്കാന്‍ അണികള്‍ ചേര്‍ന്നണയുന്നിതാ
വരികകൂട്ടായാദിമഹസ്സിന്‍ പൊന്‍രഥം വരവേല്‍ക്കുവാന്‍ (2)
(അകലെയല്ലാ…)

Posted in Uncategorized | Leave a comment

ആര്‍എസ്എസ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നില്ല- മോഹന്‍ ഭാഗവത്

1

Read more at: http://www.manoramaonline.com/news/just-in/mohan-bhagawat-on-patriotism.html

Posted in Uncategorized | Leave a comment

കേരളത്തില്‍ ഒരു ദിവസം നടക്കുന്നത് 5000 ശാഖകളെന്ന് ആര്‍എസ്എസ്


Read More at :

http://www.mathrubhumi.com/news/india/rss-kerala-strengthening-base-shakhas-1.1730561

Posted in Uncategorized | Leave a comment

മറ്റൊരാളുടെ രാജ്യസ്നേഹത്തിന് വിലയിടാൻ ആർക്കും അവകാശമില്ല: മോഹൻ ഭഗവത്.

1

മറ്റൊരാളുടെ രാജ്യസ്നേഹത്തിന് വിലയിടാൻ ആർക്കും അവകാശമില്ല: മോഹൻ ഭഗവത്…

Read more at: http://www.manoramaonline.com/news/just-in/mohan-bhagawat-on-patriotism.html

Posted in Uncategorized | Leave a comment

ശക്തി തരൂ നീ ശക്തി തരൂ…..

ശക്തി തരൂ നീ ശക്തി തരൂ ഹേ യുഗ ജനനീ ശക്തി തരൂ
ഇരുട്ടിലിടരും ലോകത്തിന്നൊരു ദിശകാണിക്കാന്‍ ദീപ്തി തരൂ

ഭീകര ദൈത്യഗണങ്ങളെ ഞൊടിയില്‍ നിഹനം ചെയ്ത ധനുസ്സു തരൂ
വെടിഞ്ഞു ചെങ്കോല്‍ ഉടുത്തു മരവുരി നയിച്ച ഘോര തപസ്സു തരൂ
കരകാണാക്കടലലമാലകളെ കടന്ന സുരതേജസ്സു തരൂ
മദിച്ച ലങ്കാപതിയുടെ ഹുങ്കിനെ ഹനിച്ച ദിവ്യ ധനുസ്സു തരൂ
(ശക്തി തരൂ )

ഗോപാലകരുടെ അകമേയറിവിന്‍ പുലരൊളി വിതറിയ മുരളി തരൂ
വിമൂഢഭാവമകറ്റി മഹത്താം ഉള്‍ക്കണ്ണേകിയ ഗീത തരൂ
യുദ്ധോത്സുകരായ് മുന്നേറീടാന്‍ വീറു പകര്‍ന്നാ ശംഖു തരൂ
പ്രളയം പോലും അചഞ്ചല മതിയായ്‌ കണ്ട മഹാ സമ ബുദ്ധി തരൂ
(ശക്തി തരൂ )

ശുദ്ധി തരൂ നീ ശുദ്ധി തരു പവിത്ര ജീവിത വൃത്തി തരു
കളങ്ക ലേശം പുരളാതുള്ളൊരു തുറന്ന ജീവിതശൈലി തരു
പണം പ്രതാപം ഭോഗമിതെല്ലാം ജയിച്ച ദൈവിക ദൃഷ്ടി തരു
സമസ്ത ഭാരത ദൈന്യം തീര്‍ക്കാന്‍ സദാതുടിക്കും കരളു തരു
(ശക്തി തരൂ )

Posted in Uncategorized | 1 Comment

പൂജ ചെയ്യാന്‍ നേരമായി…..

പൂജ ചെയ്യാന്‍ നേരമായി പോക നാം ശ്രീകോവിലില്‍ (2)

മണവുമില്ല നിറവുമില്ല കേവലം വനപുഷ്പമീ ഞാന്‍
എങ്കിലും നിന്‍ കാല്‍ക്കലെത്താന്‍ ഭാഗ്യമരുളാന്‍ കനിയണേ (2)

ജീവിതത്തിന്‍ തുച്ഛനിമിഷം പാഴ്ക്കിനാവില്‍ പോയിടാതെ
വാടിവരളും മുമ്പിലെന്നെ കൈ വരിക്കാന്‍ കനിയണേ (2)

നിന്‍ ശിരസ്സില്‍ സുരഗണങ്ങള്‍ രത്നമകുടം ചാര്‍ത്തിടുമ്പോള്‍
ത്രൃപ്പദത്തില്‍ ജീവിതത്തിന്‍ പൂമ്പരാഗം വിതറുവാന്‍
ജന്മമമ്മേ സഫലമാക്കാന്‍ പാവനേ, നീ കനിയണേ (2)

Posted in Uncategorized | Leave a comment

ശതശതവന്ദനം ഋഷിനാടേ…..

ശതശതവന്ദനം ഋഷിനാടേ
സുഖദേ, ശുഭദേ, ജയദേ,
ജനമനഹിതശുഭവരദേ
( ശത )

ധര്‍മഗ്ലാനി വരുത്തീടാന്‍
അസുരത താണ്ഡവമാടുമ്പോള്‍
‍യുഗസാരഥിതന്‍ ശംഖൊലിയാല്‍
ധര്‍മം വാഴ്ത്തിയ പ്രിയനാടേ
( ശത )

നിന്‍പാദം കണികാണ്മാനായ്
നിന്‍‌കാല്‍പൂമ്പൊടി അണിയാനായ്
ദിവ്യേ, സുരവരരക്ഷമരായ്
നില്‍‌പൂ നടയില്‍ യുഗയുഗമായ്
പുല്ലായെങ്കിലുമീമണ്ണില്‍
പുലരാന്‍ പുണ്യമുദിച്ചെങ്കില്‍
ജീവന്‍ സാര്‍ത്ഥകമായെന്നായ്‌
തപമവരനിശം ചെയ്തില്ലേ?
( ശത )

മമജന്മാന്തര സുകൃതത്താല്‍
മാതാവേ, നിന്‍ മടിയില്‍ ഞാന്‍
‍വന്നുപിറന്നു മാനവനായ്‌
വന്ദ്യേ, തവപദസേവകനായ്‌
വേണ്ടാ വേറൊരു മോക്ഷം മേ
വേണ്ടാ പരമൊരുസ്വര്‍ഗം മേ
മോക്ഷം നീയേ, സ്വര്‍ഗം നീ
അഭയേ അമലേ അമിതബലേ
( ശത )

Posted in Uncategorized | Leave a comment

സ്വദേശം എന്നതേ ധ്യാനം…..

സ്വദേശം എന്നതേ ധ്യാനം ചെയ്യും സന്യാസിയായീടാം
ഭഗവവൈജയന്തിക്കായുയിരുമാഹുതി ചെയ്യാം

കഴുത്തില്‍ ശീലമാം മാലയണിഞ്ഞു ജ്ഞാനമാം ജടയും
മതിയില്‍ ഭാരതഭൂവിന്‍ മധുര മോഹന ബിംബം

ജപിക്കാം ഭാരതമന്ത്രം സ്മരിക്കാം ഭാരതരൂപം
കൊളുത്താം ഭക്തിതന്‍ ദീപം ഹൃദയമന്ദിരം തന്നില്‍

ഒളിക്കും ജീവരക്തത്താല്‍ കഴുകാം കാലിണ ഞങ്ങള്‍
ജ്വലിക്കും ജീവിതദീപാവലിയാല്‍ ആരതി ചെയ്യാം

നമുക്ക് ജന്മസാഫല്യം നമുക്ക് ജീവിതാദര്‍ശം
നമുക്ക് മോചനമാര്‍ഗം ജനനീ പൂജനമൊന്നേ

Posted in Uncategorized | Leave a comment

സത്യയുഗപൊന്‍ പുലരി വിടര്‍ത്തും…..

സത്യയുഗപ്പൊന്‍പുലരിവിടര്‍ത്തും
നിത്യ തപസ്വികളല്ലോ നാം
മര്‍ത്യകുലതിന്നമൃതം പകരും
മംഗളതേജസ്സ്‌ അല്ലോ നാം

ഏതൊ ദുര്‍ദ്ദിന ഭീതിയുഴലാന്‍
ദൈവം നമ്മെ വിധിച്ചില്ല
ചേതന തന്‍ നിജ രൂപം
നാമെന്നല്ലോ വരബലമേകിയവന്‍
(മര്‍ത്യ)

മണ്ണുരുവയവരല്ലാ വെറുതെ
മണ്ണായ് തീരേണ്ടവരല്ല
വിണ്ണില്‍ നന്മകളുടല്‍പൂണ്ടവര്‍
ഈശ്വരശക്തി സ്വരൂപങ്ങള്‍
(മര്‍ത്യ)

പോര്‍ വിട്ടോടിയതല്ല
നമ്മുടെ വീര പുരാതന ചരിതങ്ങള്‍
തേര് തെളിച്ചടരാടി നമ്മള്‍
ദേവര്‍ക്കായും യുദ്ധങ്ങള്‍
(മര്‍ത്യ)

കാലം കലിതുള്ളി പെരുവെള്ളം
പോലെ കയര്‍ത്തെത്തിടുമ്പോള്‍
തെല്ലും പതറതതിനെ തടയാന്‍
ചിറയായ് തീര്‍ന്നവരല്ലോ നാം
(മര്‍ത്യ)

പരിക്ഷണത്തിന്‍ യുഗാന്ദരങ്ങളില്‍
അഗ്നിസ്പുടമാര്‍ന്നുള്ളവര്‍ നാം
നിതാന്ത വൈഭവ ഭാവി രചിക്കും
മഹാതപസ്വികളല്ലോ നാം
(മര്‍ത്യ)

Posted in Uncategorized | Leave a comment

യുഗങ്ങള്‍ വീണുറങ്ങുമിപ്പവിത്രമായ മണ്ണിലും…..

യുഗങ്ങള്‍ വീണുറങ്ങുമിപ്പവിത്രമായ മണ്ണിലും
ത്രസിച്ചിടുന്ന ഹൃത്തിലും ചരിത്രവീഥി തന്നിലും
നിരന്നുകത്തുമഗ്നിയാണു ഹൈന്ദവം മഹാത്ഭുതം
വരുന്നു ഞങ്ങളിന്നതില്‍ സ്വകര്‍മ്മനിഷ്ഠ നേടുവോര്‍
അജയ്യ യോഗശക്തിയായ്…
അജയ്യയോഗശക്തിയായ് അഭേദ്യജാഗ്രതാവ്രതം
വരിച്ചതിന്നു ജീവിതം ഉഴിഞ്ഞുവെച്ച സൈനികര്‍

ഗാണ്ഡീവം സുദര്‍ശ്ശനം ഭവാനി രാമചാപവും
നിറഞ്ഞുനിന്നദോര്‍ബലം നമുക്ക് സ്ഫൂര്‍ത്തിദായകം
നുരഞ്ഞുപൊങ്ങുമോര്‍മ്മകള്‍ തുടിച്ചിടുന്ന ഹൃത്തുമായ്
ചരിച്ചിടാം സമഗ്രവ്യഗ്ര സാധനാനുശീലരാം
ചരിക്ക ധ്യേയവീഥിയില്‍…
ചരിക്ക ധ്യേയവീഥിയില്‍ തകര്‍ന്നുപോയ നാളുകള്‍
പുനര്‍ജ്ജനിച്ചു ഭാവിയായ് തളിര്‍ത്തു പൂത്തുകാണുവാന്‍

ഇളകിടുന്നു ശൈവശൈല, മിടറിടുന്നു ജനപദം
അതിരുതാണ്ടിയത്തി വീണ്ടുമധിനിവേശ രാവണര്‍
കടല്‍ത്തുരുത്തില്‍ മൂകയായ് കരഞ്ഞുനില്പു ഭൂസുതാ
കുടിലമേഘനാദരെങ്ങുമൊളിശരം പൊഴിക്കയാം
അടിതകര്‍ന്നു വീഴ്കയോ….
അടിതകര്‍ന്നു വീഴ്കയോ അരുമയായ് പിതാമഹര്‍
പണിതുതീര്‍ത്ത ഗോപുരം, സ്വരാഷ്ട്രമെന്ന ബോധനം

വരുന്നു ഹിന്ദുസൈനികര്‍ ,നിതാന്തജാഗരൂകരായ്
പടഹഭേരി ശംഖനാദതാളയോഗഘോഷമായ്
മത്സ്യമായ് കടല്‍പ്പരപ്പു കൂര്‍മ്മമായ ധരാതലം
ത്രിവിക്രമം ത്രിലോകവും നിറക ഹിന്ദു വൈഭവം
വരുന്നിതാ വരുന്നിതാ…
വരുന്നിതാ വരുന്നിതാ വരാഹഘോരദംഷ്ട്രയായ്
മൃഗേന്ദ്രകൂര്‍നഖങ്ങളായ് നിശിഖവിശിഖമാരിയായ്….

Posted in Uncategorized | Leave a comment

ഇതാണിതാണീ പാവന ഭാരത…..

ഇതാണിതാണീ പാവന ഭാരത
ഭൂമാതാവിന്‍ ശ്രീകോവില്‍
ഇവിടെ നമിക്കാം ഇവിടെ ജപിക്കാം
ഇവിടെസ്സാധന ചെയ്തീടാം (2)
(ഇതാണിതാണീ പാവന …….)

വിഭാത വേളയില്‍ നമ്മെയുണര്ത്തും
കിളികുലമിവിടെ പാടീടു൦
പ്രഭാതസന്ധ്യയില്‍ വിടരും സുരഭില-
സുമതതി നര്‍ത്തനമാടീടും
സ്വതന്ത്രജീവിത വിജയരഹസ്യം
പകരും മരുതനിന്നിവിടെ
പറന്നുവന്നീ പരിസരമാകെ
പുതിയൊരു ചേതന ചേര്ത്തീടും
( ഇവിടെ നമിക്കാം )

ഇവിടുന്നുയരും ശംഖധ്വനിയുടെ
മംഗളമാം തരകമന്ത്രം
അഗാധനിദ്രയില്‍ മുഴുകിയ ഹൈന്ദവ
കര്‍ണപുടങ്ങളിലെത്തീടും
അണിഅണിയായവരണയു൦ നിശ്ചയ-
മിവിടെ പ്രണമിച്ചീടാനായി
ഇവിടെ പ്രതിദിനമാരതി ചെയ്യാന്‍
പ്രതിജ്ഞ ചെയ്യുകയീനമ്മള്‍
( ഇവിടെ നമിക്കാം )

വിഷാദമറ്റ കിരീടി ധനുസ്സിന്‍
ഞാണൊലി മുഴക്കിയന്നിവിടെ
പ്രബുദ്ധഭാവമുണര്‍ന്ന ഹനുമാന്‍
കുതിച്ചുയര്ന്നതുമന്നിവിടെ
പ്രതിജ്ഞ ചെയ്തു ജയിക്കാന്‍ കരവാള്‍
വീരശിവാജി ധരിച്ചിവിടെ
വില്ലുകുലയ്ക്കും പാര്‍ത്ഥനു സാരഥി
യോഗേശ്വരനുണ്ടിന്നിവിടെ.
( ഇവിടെ നമിക്കാം )

അരുണപ്രഭമാമുദയദിവാകര-
കിരണപതാക ഉയരുകയായ്
പുതിയയുഗത്തിന്‍ ദ്വിഗ്വിജയത്തിനു
മംഗളദീപ്തി കൊളുത്താനായ്‌
അഭിമാനത്തിന്‍ സ്വാതന്ത്ര്യത്തിന്‍
അജയ്യവീര്യമുണര്ത്താനായ്
ഉയര്‍ന്നുപൊങ്ങുകയാണിവിടിന്നും
പാഞ്ചജന്യതരംഗങ്ങള്‍
( ഇവിടെ നമിക്കാം )

Posted in Uncategorized | Leave a comment

ലോകത്തിന്‍ ബഹുമാനബിന്ദുവായ്‌…..

ലോകത്തിന്‍ ബഹുമാനബിന്ദുവായ്‌ ഭരതഭൂ പുനരുയരാനായ്
സംഘം ചേരും കര്മവീരരാം നരകേസരികള്‍ വേണമഹോ
പൂത്തിങ്കള്‍ പാരിടമെന്പാടും വെള്ളിനിലാവൊളി വീശുമ്പോള്‍
കോളും കാര്‍മേഘങ്ങള്മെങ്ങും കാളിമയാലെ മൂടുമ്പോള്‍
അലകളുണര്‍വ്വിന്‍ താളമടിക്കും കേറുമിരമ്പി കടലലപോല്‍
ധീമാനുണ്ടോ സുഖ ദുഖങ്ങളിലാടുക യഥവാ വാടുകയോ?
കര്‍മയോഗിതന്‍ മുന്നേറ്റത്തില്‍ പാട്ടിന്നവവെറുമീരടികള്‍
സംഘം ചേരും…….
ഇലയൊന്നടരും നേരം വിടരും മറ്റൊന്നതിനെ പിന്തുടരാന്‍
ആയതിനാല്‍ മരമെന്നും വളരും തളരും പാന്ഥനു തണലേകാന്‍
പേരും പെരുമയും കരുതാതെ മരണം പോലും കൂസാതെ
കര്‍മപഥത്തില്‍ കാലൂന്നാന്‍ കഴിവത് ജീവിതസാഫല്യം
അതുതാനല്ലോ കര്ത്തവ്യത്തിന്‍ സത്യസനാതന സന്ദേശം
സംഘം ചേരും…

Posted in Uncategorized | 1 Comment

സ്വാമി ദയാനന്ദന്‍റെ നിര്‍ഭയത

മഹര്‍ഷി ദയാനന്ദ്ജിയുടെ പാണ്ഡിത്യത്തിലും കാര്യങ്ങള്‍ സ്പഷ്ടമായി  അവതരിപ്പിക്കാനുള്ള കഴിവിലും ആകൃഷ്ടനായ ഇംഗ്ലണ്ടിലെ ലോര്‍ഡ്‌ബിഷപ്പ് ഭാരതത്തിലെ അന്നത്തെ വൈസ്രോയി ആയിരുന്ന ലോര്‍ഡ്‌ നാര്‍ഥ്ബുക്കും മഹര്‍ഷി ദയാനന്ദനും തമ്മില്‍ സംഭാഷണം നടത്താനുള്ള സാഹചര്യം ഒരുക്കി .1973 ജനുവരിയില്‍ കൊല്‍ക്കത്തയില്‍ വച്ച് ഇരുവരും കണ്ടുമുട്ടി .അവുപചാരിക സ്വീകരണങ്ങള്‍ക്കുശേഷം  വൈസ്രോയി  സ്വമിചിയോടുചോദിച്ചു ,പണ്ഡിത് ദയാനന്ദ് താങ്കള്‍ക്ക് ഇതരമതവിശ്വാസങ്ങളെ ,പ്രത്യേകിച്ചും ക്രിസ്ത്യന്‍, മുസ്ലീം,മതങ്ങളെ കഠിനമായി വിമര്‍ശിക്കുന്നയാളാണെന്ന് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട് . താങ്കള്‍ക്ക് എന്തെങ്കിലും ആപത്തുണ്ടോ .സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഏന്തെങ്കിലും തരത്തിലുള്ള സുരക്ഷാക്രമീകരണങ്ങള്‍ താങ്കള്‍ ആഗ്രഹിക്കുന്നുണ്ടോ ?.

ഇംഗ്ലീഷുകാര്‍ ഭരിക്കുന്ന രാജ്യത്ത് എന്‍റെ ചിന്തകള്‍ പ്രചരിപ്പിക്കുവാനുള്ള പൂര്‍ണസ്വതന്ത്രം എനിക്കുണ്ട് .എനിക്ക് യാതൊരുആപത്തും ഇല്ല .എന്നുമാത്രമല്ല യാതൊരു തരത്തിലുള്ള സുരക്ഷയുടെയും ആവശ്യം എനിക്കില്ല .വൈസ്രോയി ലോര്‍ഡ്‌ നാര്‍ഥ്ബുക്ക് പ്രത്യുത്തരമായി ചോദിച്ചു ,”അങ്ങനെയാണെങ്കില്‍ താങ്കള്‍ പ്രസംഗങ്ങള്‍ നടത്തുബോള്‍ ബ്രിട്ടീഷ് ഭരണത്തിന്‍റെ നന്മയെ കുറിച്ച് പറയുകയും ഭാരതത്തില്‍ ബ്രിട്ടിഷ്ഭരണം എന്നെന്നും നിലനില്‍ക്കാന്‍ ഈശ്വരനോട് ചെയ്തുകൂടെ ?”.

ഇതുകേട്ട് സ്വാമി ദയാനന്ദന്‍ വൈസ്രോയിയോട് തറപ്പിച്ചുതന്നെ പറഞ്ഞു ,”എന്‍റെ രാഷ്ട്രത്തിന് എത്രയും പെട്ടന്ന് സ്വാതന്ത്ര്യം ലഭിക്കണമെന്നാണ് എന്‍റെ ഉറച്ച ആഗ്രഹം .അതുകൊണ്ട് ബ്രിട്ടീഷ്കാരുടെ ദാസ്യതയില്‍നിന്നും ശീഘ്രാതിശീഘ്രം എന്‍റെ രാഷ്ട്രത്തെ സ്വതന്ത്രമാക്കണമെന്ന് ഞാന്‍ ദിവസവും രാവിലെയും വൈകുന്നേരവുംസര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കാറുണ്ട്”. കോപം സഹിക്കാനാവാതെ ലോര്‍ഡ്‌ നാര്‍ഥ്ബുക്ക് സംഭാഷണം അവിടെ വച്ച്അവസാനിപ്പിച്ചു .നിര്‍ഭയത്തോടും അഭിമാനത്തോടും കൂടി സ്വാമി ദയാനന്ദന്‍ വൈസ്രോയിയുടെ മീറ്റിങ്ങില്‍ നിന്നും പുറത്തുവന്നു .ഈ സംഭാഷണത്തെകുറിച്ച് ലണ്ടനിലെ ഭാരതീയ കാര്യാലയത്തിന് പൂര്‍ണവിവരം നല്‍കികൊണ്ട് വൈസ്രോയി എഴുതിയത് ‘ ദേശദ്രോഹിയായ ഈ സന്യാസിയില്‍ എപ്പോഴും ഒരു കണ്ണുവേണ്ടത് അത്യന്താപേക്ഷിതമാണ് ‘ എന്നായിരുന്നു .

Posted in Uncategorized | 2 Comments

ശരിയായ ദാനം

ഒരുദിവസം ഭഗവാന്‍ ശ്രീബുദ്ധന്‍ പാടലിപുത്രം സന്തര്‍ശിക്കാന്‍എത്തി .തങ്ങളുടെ നിലവാരത്തിന് അനുസരിച്ച് ബുധഭഗവാനെ സ്വീകരിക്കുവാനുള്ള ഏര്‍പ്പാടുകളില്‍ പാടലീപുത്രനിവാസികള്‍ മുഴുകി .ഭഗവാനെ സന്തര്‍ശിച്ച് അനുഗ്രഹം വാങ്ങാന്‍ രാജാ ബിംബിസാരനുമെത്തി .ബിംബിസാരന്‍റെ ഖജനാവിലെ വിലപിടിച്ച രത്നങ്ങളും മുത്തുകളും ഭഗവാന് കാഴ്ചവച്ചു . ഒരുകൈകൊണ്ട് സന്തോഷപൂര്‍വം ഭഗവാന്‍ ഉപഹാരങ്ങള്‍ സ്വീകരിച്ചു .അതിനുശേഷം മന്തിമാര്‍ ,സേഠ്മാര്‍ ,ധനികര്‍ ,തുടങ്ങി നിരവധി പ്രമുഖര്‍ ഭഗവാന്‍റെ സന്നിധിയില്‍ എത്തി തങ്ങളുടെ വിലപിടിപ്പുള്ള ഉപഹാരങ്ങള്‍ ഭഗവാന് സമര്‍പ്പിച്ചു .അവയെല്ലാം തന്നെ ഒരു കൈകൊണ്ട് ഭഗവാന്‍ സ്വീകരിച്ചു.

ഇതിനിടയില്‍ 80 വയസ്സായ ഒരു വൃദ്ധ വടിയും കുത്തിപ്പിടിച്ച് അവിടെയെത്തി .പ്രായാധിക്യം അവരെ വല്ലാതെ തളര്‍ത്തിയിരുന്നു .അതിനാല്‍ നടക്കുവാന്‍ പോലും ബുദ്ധിമുട്ട് അനുഭവപെട്ടിരുന്നു .ബുദ്ധഭഗവാനെ നമസ്കരിച്ചുകൊണ്ട് അവര്‍ പറഞ്ഞു .’ഭഗവാനേ അങ്ങ് ഇവിടെ എത്തിയിട്ടുണ്ടെന്ന് ഞാന്‍ ഇപ്പോഴാണ് അറിഞ്ഞത് .അപ്പോള്‍ ഞാന്‍ ഒരു കൈതച്ചക്ക കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു .വേറൊന്നും എന്‍റെ പക്കലില്ലാത്തതിനാല്‍ പകുതികഴിച്ചഈ കൈതചക്കയാണ്‌ ഞാന്‍ അങ്ങേക്കായി കൊണ്ടുവന്നിരിക്കുന്നത് .എന്‍റെ തുച്ചമായ ഈ ഉപഹാരം അങ്ങ് സ്വീകാരിച്ചാല്‍ ഞാന്‍ മഹാഭാഗ്യവതിയായിത്തീരും”.ഭഗവാന്‍ ബുധന്‍ തന്‍റെ ഇരുകൈകളും നീട്ടി ആ പഴം സ്വീകരിച്ചു.
ഇതുകണ്ട് രാജാ ബിംബിസാരന്‍ ആശ്ചര്യചികിതനായി,അദ്ദേഹം ഭഗവാനോട്ചോദിച്ചു ‘ഭഗവാനേക്ഷമിച്ചാലും ഞാന്‍ ഒന്നു ചോദിച്ചോട്ടെ .അങ്ങ് അതിന് വ്യക്തമായ ഉത്തരം തരണം .ഞങ്ങള്‍എല്ലാവരും തന്നെ വളരെവിലപിടിച്ച ഉപഹാരങ്ങള്‍ ആണ് അങ്ങേക്ക് തന്നത് .അവയെല്ലാം അങ്ങ് കൈകൊണ്ട് മാത്രമാണ് സ്വീകരിച്ചത് .എന്നാല്‍ വൃദ്ധതന്ന ഈ എച്ചില്‍ അങ്ങ് ഇരുകൈകളുംകൊണ്ട് സ്വീകരിച്ചത് എന്താണ് ? ബുദ്ധഭഗവാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു .”രാജന്‍ നിങ്ങള്‍ എല്ലാവരും തന്ന ഉപഹാരങ്ങള്‍ ശ്രേഷ്ഠങ്ങള്‍ ആണ് .എന്നാല്‍ അവയെല്ലാം നിങ്ങളുടെ സമ്പത്തിന്‍റെ പത്തിലൊന്നുപോലും ആകുന്നില്ല .വിലപിടിപ്പുള്ള ഉപഹാരങ്ങള്‍ തന്ന് നിങ്ങള്‍ സ്വന്തം വലിപ്പം പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് .നിങ്ങളുടെ ദാനം ‘സ്വാത്തികദാന’ ത്തിന്‍റെ ശ്രേണിയില്‍ പെടുകയില്ല .നേരെമറിച്ച് തരാന്‍ ഒന്നുംതന്നെ ഇല്ലാഞ്ഞിട്ടും തന്‍റെ കയ്യിലുള്ളതിന്‍റെ നല്ലൊരുഭാഗം വൃദ്ധ എന്നിക്ക് സമര്‍പ്പിച്ചു .അത് ശുദ്ധമായ അന്തഃ കരണത്തോട്കൂടിയാണ് തന്നത് .വൃദ്ധ നിര്‍ധനയാണെങ്കിലും സമ്പത്ത്വേണമെന്ന അത്യാഗ്രഹമില്ല .തുച്ഛമായ വസ്തുക്കളെ തന്‍റെ സമ്പത്തായി കണക്കാക്കുകയും അതില്‍ സന്തോഷിക്കുകയും ചെയ്യുന്നു .അതുകൊണ്ട് തന്നെയാണ് അവരുടെ ദാനം ഞാന്‍ തുറന്ന ഹൃദയത്തോടെ സ്വീകരിച്ചത് ”.

Posted in Uncategorized | 1 Comment

ധര്‍മത്തിനുവേണ്ടിയുള്ള പോരാട്ടം

ഒന്നിനുപിറകെ ഒന്നെന്ന കണക്കില്‍ കോട്ടകള്‍ പിടിച്ചടക്കി വിജയശ്രീലാളിതനായി സര്‍ഹിന്ദ്‌ പട്ടണത്തില്‍ എത്തിയ സിഖ്‌ ഗുരു ഗോവിന്ദസിംഹനോട് അദേഹത്തിന്‍റെ സൈനികര്‍ വിളിച്ചുപറഞ്ഞു ,നമ്മുടെ കുമാരന്മാരെ (ഫത്തേസിംഹ്,ജോരാവര്‍ സിംഹ്) ശ്വാസം മുട്ടിച്ചുകൊന്ന സ്ഥലമാണിവിടം .നമ്മുക് അതിനു പകരംവീട്ടണം .

ഇതുകേട്ട് ഗുരു ഗോവിന്ദസിംഹ്ജി അതീവ ദുഖിതനായി അദ്ദേഹം പറഞ്ഞു സഹോദരന്മാരെ എനിക്ക് നിങ്ങളുടെ വികാരം മനസിലാകുന്നുണ്ട് .എന്നാല്‍ അല്‍പ്പം ആലോചിക്കൂ .ഈ പട്ടണത്തിലെ ജനങ്ങള്‍ നമ്മോടെന്തെങ്കിലും അപരാധം പ്രവര്‍ത്തിച്ചീട്ടുണ്ടോ ? പിന്നെ അവരോടെന്തിന് നാം പകരം വീട്ടണം ? അവരുടെ വസ്തുവകകള്‍ നാം എന്തിനു നശിപ്പികണം ? നാം അങ്ങനെ ചെയ്താല്‍ അത് അന്യായവും അധര്‍മവുമാകും .മറ്റുള്ളവര്‍ അധര്‍മ്മം പ്രവര്‍ത്തിച്ചാല്‍ നമ്മളും അങ്ങനെ ചെയ്യണമോ ? അനുചിതമായ കര്‍മങ്ങള്‍ ചെയ്യുന്നത് ധര്‍മ്മവീരര്‍ക്ക് ശോഭനല്‍കുകയില്ല .

അവശേഷിക്കുന്ന കാര്യം നമ്മുടെകുമാരന്മാരെ ഭിത്തിക്കുള്ളില്‍ ശ്വാസം മുട്ടിച്ചുകൊന്നതാണ് . ആ ആഖാതം നാം സഹിച്ചു കഴിഞ്ഞു . നാം പ്രതികാര ഭാവത്തോടെയല്ല യുദ്ധം ചെയ്യുന്നത് .പിന്നെ നാമെന്തിന് നിര്‍ദോഷികള്‍ക്ക് ദുരന്തം വരുത്തിവക്കണം .നാം നമ്മുടെ ആയുധങ്ങള്‍ ന്യായത്തിനും അനീതിക്കും അതിക്രമങ്ങള്‍ക്കും എതിരെയാണ് ഉയര്‍ത്തിയിയിരിക്കുന്നത് .നീതിയും ന്യായവും ഉണ്ടാകുന്നതുവരെ നാം നമ്മുടെ ആയുധങ്ങള്‍ ഉറയില്‍ ഇടുകയില്ല .ശത്രു അവരുടെ ദുര്‍നടപടികള്‍ അവസാനിപ്പിക്കുന്നതോടെ നമുക്ക് അവരോടുള്ള ശത്രുതയും അവസാനിക്കും .

വൈയ്യക്തിക ദുഃഖം സമൂഹത്തിന് വിനാശകരമായ രീതിയിലുള്ള പ്രവാര്‍ത്ത‍ നങ്ങള്‍ക്ക് കാരണമാകരുതെന്ന് ഗുരു ഗോവിന്ദസിംഹ്ജി തന്‍റെ സൈനികരെ പറഞ്ഞു മനസിലാക്കി .അങ്ങനെ നിരപരാധികളായ ജനങ്ങളുടെ ജീവനും സ്വത്തും അദ്ദേഹം സംരക്ഷിച്ചു.

Posted in Uncategorized | Leave a comment

ജതിന്‍ മുഖര്‍ജി

സ്വതന്ത്രം ലഭിക്കുന്നതിനുമുന്‍പുള്ള ഒരു സംഭവമാണ് .ബ്രിട്ടീഷുകാര്‍നമ്മുടെ നാട് ഭരിച്ചിരുന്നകാലം .ഒരു ദിവസം കൊല്‍ക്കത്തയിലെ ‘ഗോരാബജാറില്‍’ എത്തിയ ഒരു യുവാവ്‌ അവിടെ അരങ്ങേറിയിരിക്കുന്ന സംഭവം കണ്ട് ആശചര്യചകിതനായി .അവിടേക്ക് വന്നുകൊണ്ടിരുന്നഓരോ ഭാരതീയന്‍റെ യും പുറത്ത് അവിടെ ഉണ്ടായിരുന്ന ഒരു ബ്രിട്ടീഷ് ഉദ്യോകസ്തന്‍ വടികൊണ്ട് അടിച്ച് ഒന്ന് – രണ്ട്-മൂന്ന് എന്നിങ്ങനെ എണ്ണുന്നത് ആണ് അയാള്‍ കണ്ടത് .
ഒരു ദൃശ്യം കുറച്ചുനേരം കണ്ടുനിന്നതിനു ശേഷം തന്‍റെ അടുത്ത് കൂടിപ്പോയ ഒരാളോട് വളരേ ഔത്സൂക്യത്തോടെ അയാള്‍ ചോദിച്ചു .സോദരാ ഈ മനുഷ്യന്‍ എന്താണ് എല്ലാവരെയും വടികൊണ്ട് അടിക്കുന്നത് .വടികൊണ്ട് എല്ലാവരെയും എണ്ണം തിട്ടപ്പെടുത്തുകയാണോ?
ങ്ഹാ ഇവിടെ ഇങ്ങനെയാണ് എണ്ണം എടുക്കുന്നത് .നിങ്ങള്‍ ഇവിടെ ആദ്യമായിരിക്കും അല്ലെ ? . അതാണ് അങ്ങനെയൊക്കെ ചോദിക്കുന്നത് ?. അയാള്‍ മറുപടി പറഞ്ഞു.യുവാവ്‌ പറഞ്ഞു .ഞാന്‍ ഇവിടെ അപരിചിതന്‍ എന്നത് സത്യമാണ് .പക്ഷേ ഇങ്ങനെ അടി അടികൊള്ളാന്‍ മാത്രം മൂരഖനല്ല ഞാന്‍ .ഇത്രയും പറഞ്ഞ് നിര്‍ബയത്തത്തോടെ നെഞ്ച് വിരിച്ചുകൊണ്ട് യുവാവ്‌ ബ്രിട്ടിഷ് ഉദ്യോഗസ്ഥന്‍റെ അടുത്തെത്തി .ആ നേരത്തെക്ക് ആഉദ്യോഗസ്ഥര്‍ നാല്‍പതെട്ട്വരെ എണ്ണികഴിഞ്ഞിരുന്നു .യുവാവ്‌ തന്‍റെ അടുത്ത് എത്തിയപ്പോള്‍ അയാളുടെ നേരെ വടിയുയര്‍ത്തി .ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ നാല്‍പത്തിഒന്‍പത് എന്ന് എണ്ണി .
ഉടന്‍തന്നെ യുവാവ്‌ ചാടി അയാളുടെ കയ്യില്‍നിന്നും വടി പിടിച്ചുവാങ്ങി.എന്നീട്ട് ഉദ്യോകസ്ഥരോട് പറഞ്ഞു.സോദരാ നിങ്ങള്‍ക്ക് എണ്ണം തെറ്റി .സാരമില്ല അത് ഞാന്‍ എണ്ണി ശരിയാക്കാം .ഇത്രയും പറഞ്ഞുകൊണ്ട് യുവാവ്‌ വടികൊണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍റെ തലക്ക് ഒരു അടി കൊടുത്ത്കൊണ്ട് .പറഞ്ഞു – അന്‍പത്.
അപ്രതീക്ഷിതമായ ഈ സംഭവത്തില്‍ ഒഫീസര്‍ സ്തംഭിച്ചുപോയി .പിന്നെ തന്‍റെ തലയിലെ മുറിവ് തടവാന്‍ തുടങ്ങി .അപ്പോള്‍ യുവാവ്‌ പറഞ്ഞു താങ്കള്‍ക്ക് ഇനി പോകാം താങ്കളെ എണ്ണി കഴിഞ്ഞു .ഒരു കാര്യം ഓര്‍മയില്‍ വക്കുക .ഇനി മേലില്‍ ഈരീതിയില്‍ എണ്ണാന്‍ തുനിയരുത് .ഓഫീസര്‍ക്ക്‌ എന്തെങ്കിലും മറുത്തുപറയാന്‍ പോലുമുള്ള ധൈര്യം ഉണ്ടായില്ല .അയാള്‍ നാണിച്ച് തലകുനിച്ച് അവിടെ നിന്നും രക്ഷപെട്ടു.
ഇത്രയും ആയപ്പോഴെക്കും ജനം ആയുവാവിനെ വളഞ്ഞു .അപ്പോള്‍ അയാള്‍ അവരോടുപറഞ്ഞു .ഇങ്ങനെ വെള്ളക്കാരുടെ തല്ലുകൊണ്ട് ജീവിക്കുക യാണെങ്കില്‍ നമുക്ക് ഒരിക്കലും സ്വാതന്ത്ര്യം ലഭിക്കുകയില്ല . അന്യായത്തെയും അക്രമത്തെയും നാം ശക്തമായിതന്നെ എതിര്‍ക്കണം .ഇങ്ങനെ ജനങ്ങളെ ഉദ്ബോധിപ്പിച്ച യുവാവ് .ജതിന്‍ മുഖര്‍ജി യല്ലാതെ മറ്റാരുമായിരുന്നില്ല. സ്വാതന്ത്രസമരം നടത്തി ജതിന്‍ പല പ്രാവശ്യം ജയിലില്‍ പോയിട്ടുണ്ട് .അവസാനം 1914 സെപ്റ്റംബര്‍ 15 ന് ആധീര ദേശാഭിമാനി സ്വാതന്ത്രത്തിന്‍റെ ബലിവേദിയില്‍ ജീവന്‍ അര്‍പ്പിക്കുകയുണ്ടായി .

Posted in Uncategorized | Leave a comment

ജോലിയുടെ മഹത്വം

ലോകമാന്യബാലഗംഗാധരതിലകന്‍ നിയമബിരുതം പാസായപ്പോള്‍ അദ്ധേഹത്തിന്‍റെ സുഹൃത്തുക്കള്‍ വിചാരിച്ചിരുന്നത് തിലകന്‍ സര്‍ക്കാര്‍ ജോലിയിലോ വക്കീല്‍ പണിയിലോ പ്രവേശിക്കുമെന്നായിരുന്നു . അതിനെ കുറിച്ച് അവര്‍ തിലകനോട് ചോദിച്ചപ്പോള്‍ തിലകന്‍ പറഞ്ഞു . എനിക്ക് പണത്തിനോട് അമിതമായ ആഗ്രഹമില്ല .പണത്തിനുവേണ്ടി സര്‍ക്കാരിന്‍റെ അടിമയാകന്‍ ഞാന്‍ ഇല്ല . ഇനി വക്കാലത്തിനെകുറിച്ച് ആണെങ്ങില്‍ .ആ പണിപോലും എനിക്ക് ഇഷ്ട്ടമല്ല .സാ വിദ്യാ യാ വിമുക്തയെ (മുക്തിയെ പ്രദാനം ചെയുന്നതാണ് വിദ്യ ) എന്ന സൂക്തം ആചരിക്കുന്ന ആളാണ് ഞാന്‍ .

ഇതെല്ലം കേട്ട് സുഹൃത്തുക്കള്‍ നിശബ്ദരായിരുന്നു. എന്നാല്‍ കുറച്ചു ദിവസത്തിന് ശേഷം അവര്‍ക്ക് വിവരംലഭിച്ചു . തിലകന്‍ മുപ്പതുരൂപ മാസശമ്പളത്തിന് പ്രൈമറിക്ലാസിലെ കുട്ടികളെ പഠിപ്പിക്കുന്നുഎന്ന് . ഇത് അറിഞ്ഞപ്പോള്‍ അവര്‍ ആശ്ചര്യചികിതരായി. അദേഹത്തിന്‍റെ ഒരു ആത്മസുഹൃത്ത്‌ അദ്ധേഹത്തോട്ചോദിച്ചു. അവസാനം നിങ്ങള്‍ ഒരു അദ്ധ്യാപകന്‍റെ ജോലി തിരഞ്ഞെടുത്തു അല്ലേ?. ഇന്ന് അധ്യാപകരുടെ സാമ്പത്തിക സ്ഥിതി എന്താണെന്ന് നിങ്ങള്‍ക് അറിയുമോ?. എടൊ നിങ്ങള്‍ മരിച്ചുകഴിഞ്ഞാല്‍ ശവസംസ്കാരം നടത്താനുള്ള വിറകുപോലും  എവിടെ നിന്നും ലഭിക്കില്ല .

തിലകന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു .എന്‍റെ ശവസംസ്കാരത്തെ കുറിച്ച് ഞാനെന്തിന് ചിന്തിക്കണം .നമ്മുടെ കോര്‍പ്പറേഷന്‍ പിന്നെ എന്തിനാണ് ഉണ്ടാക്കിയിരിക്കുന്നത് .എന്‍റെ ചിദയെ കുറിച്ച് അവര്‍ ചിന്തിച്ചുകൊള്ളും.അവര്‍ സാധനങ്ങള്‍ സംഘടിപ്പിച്ച് എന്‍റെ ചിത ഒരുക്കിക്കൊള്ളും. അതുകേട്ട് ആ സുഹൃത്ത് സ്ഥബ്ദനായി പ്പോയി.

Posted in Uncategorized | Leave a comment

മണ്ണിന്‍റെ മഹത്വം

വേദാന്തപാരംഗതനായ ഗോവിന്ത ഭഗവത്‌പാദരെ ദര്‍ശിക്കാന്‍ ഒരിക്കല്‍ ശങ്കരാചാര്യര്‍ സ്വാമികള്‍ ബദരീനാഥിലേക്ക് പോകുകയായിരുന്നു .യാത്രചെയ്ത് ക്ഷീണിതനായപ്പോള്‍ വിശ്രമിക്കാനായി സ്വാമികള്‍ ഒരു കുളക്കരയില്‍ ഇരുന്നു . അപ്പോള്‍ സമീപത്തുതന്നെ കുറേ തവളകള്‍ കളിക്കുന്നത് അദേഹത്തിന്‍റെ ശ്രദ്ധയില്‍ പ്പെട്ടു .ഗ്രീഷമ ഋതുവിലെ കഠിനമായ ചൂട് സമയമായിരുന്നു അത് .ചൂട്കൊണ്ട് ശങ്കരാചാര്യര്‍ സ്വാമികള്‍ പോലും വിവശനായിരുന്നു.പിന്നെ തവളകളുടെ കാര്യം പറയാനുണ്ടോ? കുളത്തിലെ വെള്ളം ചൂടായത്കൊണ്ട് തവളകള്‍ക്ക് അതില്‍ വസിക്കുക തന്നെ ദുഷ്ക്കരമായിരുന്നു .

ഇതിനിടയില്‍ തവളകളുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേള്‍ക്കാന്‍ തുടങ്ങി .വെള്ളത്തില്‍ നിന്നും കരയിലേക്ക് കയറിയ തവളക്കുഞ്ഞ് ചൂട് സഹിക്കാതെ സഹായത്തിനായി കരഞ്ഞു .അല്‍പ്പ സമയത്തിനുള്ളില്‍ ഒരു പാമ്പ് തവളകുഞ്ഞിന്‍റെ അടുത്ത്എത്തി .അത് തന്‍റെ ഫണമുയര്‍ത്തി തവളകുഞ്ഞിന് തണല്‍ നല്‍കി .അതുകണ്ട ശങ്കരാചാര്യര്‍ സ്വാമികള്‍ അത്ഭുതപ്പെട്ടു.ഭക്ഷകന്‍ തന്നെ രക്ഷകനായിട്ടുവരിക .ശങ്കരാചാര്യര്‍  അവിടെനിന്നും സ്വാമിയേ കാണാനുള്ള യാത്രതുടര്‍ന്നു . താന്‍ കണ്ടഅത്ഭുതകാഴ്ചയെ കുറിച്ച് ശങ്കരാചാര്യര്‍ ഗോവിന്ത ഭഗവത്‌പാതരെ അറിയിച്ചു . അപ്പോള്‍ സ്വാമികള്‍ പറഞ്ഞു നേരത്തെ ശ്രിംഗി ഋിഷിയുടെ ആശ്രമമുണ്ടായിരുന്ന സ്ഥലമാണത് .അവിടെ എല്ലാ ജീവജാലങ്ങളും ശത്രുതാമനോഭാവം വെടിഞ്ഞ് .സാഹോദര്യത്തോടെയാണ് വര്‍ത്തിച്ചിരുന്നത് . ഈ സംഭവം അതിന്‍റെ പുനരാവൃത്തിയാണ്.

ഈവാക്കുകള്‍ കേട്ടപ്പോള്‍ ശങ്കരാചാര്യരുടെ മനസ്സില്‍ ഇത്തരത്തിലുള്ള വിചാരം ഉയര്‍ന്നു .”ഭക്ഷ്യവസ്തുവും ഭക്ഷകനും തമ്മില്‍ സമരസപ്പെട്ട് ജീവിക്കുക സാധ്യമാണെങ്കില്‍ മനുഷ്യനും മനുഷ്യനും തമ്മില്‍ എന്തുകൊണ്ട് സമരസത ആയികൂട”.അദേഹത്തിന്‍റെ മനക്കണ്ണില്‍ ഹിമാലയം മുതല്‍ കന്യാകുമാരി വരെയുള്ള വിശാല ഭൂവിഭാഗം അപ്പോള്‍ നിറഞ്ഞു നിന്നു .തെക്കുള്ള ജനങ്ങള്‍ വടക്കുള്ള ജനങ്ങളെ പോലെ ഹിമാലയത്തെ പവിത്രമായി കരുതുകയും അതിനെ ആരാധിക്കുകയും ,അതേപോലെ വടക്കുള്ളവര്‍ തെക്കുള്ളവരെപോലെ രാമേശ്വരത്തെ ആരാധിക്കുകയും ചെയ്താല്‍ ഭാരതത്തില്‍ ഒരു ഐക്യഭാവം ഉടലെടുക്കുമെന്നും ശങ്കരാചാര്യര്‍ ചിന്തിച്ചു .

ഈ ചിന്ത ഉയര്‍ന്നു വന്നപ്പോള്‍ അദ്ദേഹം മുഴുവന്‍ ഭാരതത്തിലും കാല്‍നടയായി സഞ്ചരിക്കുകയും വടക്ക് ബദരിനാഥിലും തെക്ക് രാമേശ്വരത്തും കിഴാക്ക് ജഗന്നാഥപുരിയിലും പടിഞ്ഞാറ് ദ്വാരകയിലും മഠങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു . ജനങ്ങളില്‍ ഐക്യഭാവം സൃഷ്ടിക്കുക എന്ന അദ്ധേഹത്തിന്‍റെ സ്വപ്നം അങ്ങനെ സാക്ഷാല്‍ക്കരിക്കപ്പെട്ടു .ഈ നാലുമഠങ്ങള്‍ സന്തര്‍ശിക്കുന്നവര്‍ക്കും തങ്ങള്‍ ഏതെങ്കിലും പ്രദേശത്തുകാര്‍ എന്നതിലുപരി ഈ ദേശവാസിയാണ് എന്ന വികാരം ഉയര്‍ന്നുവരാന്‍ ഇത് സഹായകമായി.

Posted in Uncategorized | Leave a comment

ഡോക്ടര്‍ ജിയും സ്വയംസേവകന്‍റെ കള്ളത്തരവും

ശാഖയില്‍ ഒരുദിവസം പോയില്ലെങ്കില്‍ അടുത്ത ദിവസം മുഖ്യ ശിക്ഷകന്‍ കാരണം തിരക്കാറുണ്ട്..പല സ്വയംസേവകരും ഉള്ള കാര്യം ചിലപ്പോള്‍ പറയാറില്ല.
ഒരിക്കല്‍ ശാഖയില്‍ എത്താതിരുന്ന സ്വയംസേവകരോട് ഡോക്ടര്‍ ജി കാരണം അന്വേഷിച്ചപ്പോള്‍ അവര്‍ വസ്തുതാപരമല്ലാത്ത കാരണങ്ങള്‍ പറഞ്ഞത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല.അങ്ങനെ തന്‍റെ ഒരു ജീവിതാനുഭവം അദ്ദേഹം അവരോട് വിവരിച്ചു.
ഡോക്ടര്‍ ജി നാഗ്പൂരില്‍ സ്വാതന്ത്ര്യ എന്ന ഒരു വാരിക നടത്തിയിരുന്നു.ആ വാരികയിലൂടെ അദ്ദേഹം സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.വാരികയുടെ പത്രാധിപരും സഹപത്രാധിപരും അതിന്‍റെ കാര്യത്തിനായി ദിവസവും കാര്യാലയത്തില്‍ എത്തുമായിരുന്നു.
ഒരിക്കല്‍ സഹപത്രാധിപര്‍ക്ക് തന്‍റെ ഒരു സുഹൃത്തിനോടൊപ്പം മറ്റൊരു സുഹൃത്തിന്‍റെ വീട്ടില്‍ ഉച്ചഭക്ഷണത്തിന് പോകണമായിരുന്നു.എന്നാല്‍ ഈ കാര്യത്തിനു പകരം ,തനിക്കു വയറു വേദന ആയതിനാല്‍ ലീവ് അനുവദിക്കണം എന്നൊരു അപേക്ഷ കാര്യാലയത്തിലെ മേശപ്പുറത്തു വച്ച് അയാള്‍ സുഹൃത്തിനെയും കൂട്ടി ഉച്ചഭക്ഷണത്തിനായി മറ്റേ സുഹൃത്തിന്‍റെ വീട്ടില്‍ പോയി.
മേശപ്പുറത്തു വച്ചിരുന്ന കത്ത് വായിച്ച ഡോക്ടര്‍ ജിക്ക് തന്‍റെ മിത്രം കൂടിയായ സഹപ്രവര്‍ത്തകന്‍റെ അസുഖത്തെ കുറിച്ചോര്‍ത്ത് ഉല്‍ക്കണ്ഠ തോന്നി .തന്‍റെ പരിചയക്കാര്‍ക്ക് ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ അവരെ പരിചരിക്കുക,അവര്‍ക്കു വേണ്ട മരുന്ന് എത്തിച്ചു കൊടുക്കുക എന്നത് ഡോക്ടര്‍ ജിയുടെ പതിവായിരുന്നു.അതുകൊണ്ട് സഹപ്രവര്‍ത്തകന്‍റെ അസുഖത്തെ കുറിച്ച് അന്വേഷിക്കാന്‍ അദ്ദേഹം അയാളുടെ വീട്ടിലെത്തി.
യഥാര്‍ഥ വിവരങ്ങള്‍ തന്‍റെ സഹധര്‍മ്മിണിയെ സഹപത്രാധിപര്‍ അറിയിച്ചിരുന്നില്ല.അതുകൊണ്ട് , ഭര്‍ത്താവ് സുഹൃത്തിനൊപ്പം മറ്റൊരു സുഹൃത്തിന്‍റെ വീട്ടില്‍ ഉച്ചഭക്ഷണത്തിന് പോയതാണെന്ന് അവര്‍ സ്വാഭാവികമായും ഡോക്ടര്‍ ജിയോട് പറഞ്ഞു.
ആ വീടും ഡോക്ടര്‍ ജിക്ക് നല്ല പരിചയമുള്ളതായിരുന്നു.ഡോക്ടര്‍ ജി അവിടേക്കു ചെന്നു.ഡോക്ടര്‍ ജിയെ കണ്ടതും ഗൃഹനാഥന്‍ അദ്ദേഹത്തെ അകത്ത് സ്വീകരിച്ചിരുത്തി.അകത്തേക്ക് പ്രവേശിച്ചപ്പോള്‍ സഹപത്രാധിപരും സുഹൃത്തും മറ്റും, കളിയും തമാശയും പറഞ്ഞ് രസിക്കുന്ന രംഗമാണ് കണ്ടത്.
സഹപത്രാധിപരോട് ലീവ് അപേക്ഷിച്ചെഴുതിയ കത്തിനെ കുറിച്ചൊന്നും ഡോക്ടര്‍ ജി യാതൊന്നും പറഞ്ഞില്ല. യാതൊന്നും സംഭവിക്കാത്ത മട്ടില്‍ എല്ലാവരോടും കുശലാന്വേഷണം നടത്തി ചായയും കുടിച്ച് ഡോക്ടര്‍ ജി അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി.
എന്നാല്‍ സഹപത്രാധിപര്ക്ക് തീവ്രമായ കുറ്റബോധം തോന്നി . അയാള്‍ ഇത്തരമൊരു തെറ്റ് പിന്നീട് ഒരിക്കലും ആവര്‍ത്തിച്ചില്ല.
സംഭവം കേട്ട സ്വയം സേവകരെ സംബന്ധിച്ച് ഒരുപക്ഷേ ആയിരം ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ പോലും കിട്ടാത്ത ഗുണപാഠമാണ് ലഭിച്ചത്.തങ്ങളുടെ മനസിലെ കാപട്യത്തെ അവര്‍ തിരിച്ചറിയുകയും അടുത്ത ദിവസം തൊട്ട് നിത്യേന നിയമേന ശാഖയിലെത്തുകയും ചെയ്തു..

ഗോപാല്‍ ജി

Posted in Uncategorized | Leave a comment

സമചിത്തത

രാമായണത്തില്‍ ഒരു സംഭവം ഉണ്ട് .ഘോരമായ യുദ്ധത്തില്‍ ലക്ഷ്മണന്‍ രാവണപുത്രനായ മേഘനാധനെ വധിച്ചു. വിജയചിഹ്നമെന്ന നിലയില്‍ ശിരസ് ഛേദിച്ച് കൂടാരത്തില്‍ കൊണ്ടുവന്നു.

മേഘനാദന്‍റെ ഭാര്യ ഭര്‍തൃശരീരത്തോടൊപ്പം സതി അനുഷ്ട്ടിക്കാന്‍ തീരുമാനിച്ചു .അവള്‍ ഭര്‍ത്താവിന്‍റെ ശിരസിനുവേണ്ടി രാമന്‍റെ കൂടാരത്തിലേക്ക് നടന്നു.
സുന്ദരിയായ ഒരു സ്ത്രീ കൂടാരം ലക്ഷ്യമ്മാക്കി നടന്നുവരുന്നത് കണ്ട് വാനരപ്പട ആകാംഷാ ഭരിതരായി .പെട്ടന്ന് ഉത്സാഹപൂര്‍വം അവര്‍വിളിച്ചുപറഞ്ഞു. സീതാദേവി വരുന്നു.രാവണന്‍മരണഭയം കൊണ്ട് സീതയെ സ്വതന്ത്രയാക്കിയിരിക്കുന്നു . നമുക്കിനി യുദ്ധം ചെയ്യാതെ സ്വതന്ത്രയായി കഴിയാം .

ഇതെല്ലാം കേട്ട് രാമന്‍ ശാന്തനായി അവരോടുപറഞ്ഞു. രാവണന്‍ പത്ത് തലയും ഇരുപതു കയ്യുമായി ജിവനോടെ ഇരിക്കുന്നു. അയാളെ യുദ്ധം ചെയ്തു നശിപ്പിക്കാതെ സീതാദേവിയെ നമുക്ക് ലഭിക്കില്ല . അതുകൊണ്ട് മിഥ്യഭ്രമം ഉപേക്ഷിക്കുക . ആ സ്ത്രീ മേഘനാഥന്‍റെ ഭാര്യ യായിരിക്കാം . സ്വന്തം ഭര്‍ത്താവിന്‍റെ ശിരസുതേടി വന്നതായിരിക്കാം .ശിരസ്സ് വിട്ടുകൊടുത്ത് ആദരവോടെ അവരെ യാത്രയാക്കുക .
ആലോചിക്കാതെയും കാര്യങ്ങള്‍ സ്പഷ്ടമായി വിലയിരുത്താതെയും എടുത്തുചാടിയാല്‍ അത് നമ്മെ അപകടപ്പെടുത്തും .സമചിത്തതയും നിശ്ചയദാര്‍ഢവുമാണ് നമ്മളെ വിജയത്തിലേക്ക് നയിക്കുന്നത്.
(ഗുരുജി പറഞ്ഞ കഥ )

Posted in Uncategorized | Leave a comment

മാതൃഭൂമിയുടെ മഹത്വം

ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഉപ്പുസത്യാഗ്രഹം നടക്കുന്ന കാലഖട്ടം . ബ്രിട്ടിഷ് സര്‍ക്കാരിന്‍റെ അടിച്ചമര്‍ത്തല്‍ നയങ്ങളെ കൂസാതെ ഉത്സാഹത്തോടെ ഭരതീയര്‍
വലിയതോതില്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്ത് കരഗ്രഹത്തിലെക്ക് പോയികൊണ്ടിരുന്നു .

ഈ കാലഘട്ടത്തില്‍ മഹാകവി രവീന്ദ്രനാഥടാഗോറിനെ കാണുവാന്‍ പല ചില പണ്ഡിതന്മാര്‍ ദേശഭക്തിയെന്ന ഇടുങ്ങിയതും ജടിലവുമായ ചിന്തയെകുറിച്ച് ചര്‍ച്ചചെയ്തുകൊണ്ടിരുന്നു . സ്വതന്ത്രത്തിനുവേണ്ടിയുള്ള പ്രക്ഷോഭവും ഉപ്പുസത്യാഗ്രഹവും അവരുടെ അഭിപ്രായത്തില്‍ അനുചിതമായിരുന്നു നിഖില്‍ബാബുവായിരുന്നു അവരുടെ നേതാവ് .

മവുനം മുറിച്ചുകൊണ്ട് മഹാകവി ടാഗോര്‍ നിഖില്‍ബാബുവിനോട് ചോദിച്ചു : ”താങ്കളുടെ അമ്മ ജീവിച്ചിറിപ്പുണ്ടെങ്കില്‍ അവരുടെ തലവെട്ടി ഇവിടെ കൊണ്ടുവരുമോ”.

നിഖില്‍ബാബു അത്ഭുതപ്പെട്ടു . ”ഗുരുദേവ് ,താങ്കള്‍ എന്താണ് പറയുന്നത് ?”
”ഞാന്‍ ശരിക്കും പറഞ്ഞതാണ്‌ ”. മഹാകവി ഉറച്ച സ്വരത്തില്‍ പറഞ്ഞു .നിഖില്‍ബാബു വികരാധീനനായി ..”തലവെട്ടുന്നത് വിട് ,ആരെങ്കിലും എന്‍റെ അമ്മക്ക്നേരെ കയ്യുയര്‍ത്തിയാല്‍ അവന്‍റെ തല ഞാന്‍ വെട്ടും .നമുക്ക് ജന്മം നല്‍കി നമ്മെ നോകി വളര്‍ത്തി ഇത്രയും വലുതാക്കിയ അമ്മയോട് അനിഷ്ട്ടം ചെയ്യുന്നത് നമുക്ക്എങ്ങനെ നോക്കിനില്‍ക്കാന്‍കഴിയും”.

പുഞ്ചിരിയോടെ ഗുരുദേവന്‍ വിശദീകരിച്ചു,”താങ്കള്‍ അമ്മയോട് കാട്ടുന്ന അതേ വൈകാരികഭാവമാണ് ഈ സത്യാഗ്രഹികളും തങ്ങളുടെ അമ്മയോടും കാട്ടുന്നത് . ഓര്‍മിച്ചോളളൂ .ഭാരതം നമ്മുടെ അമ്മയാണ് . നമ്മുടെ അമ്മയുടെ അമ്മയാണ് .ഇതില്‍ അന്നം ,ജലം ,വായു ഇവകൊണ്ടാണ് നമ്മുടെ ശരീരം വലുതായത് .അമ്മ അടിമത്വത്തിന്‍റെ ചങ്ങലയില്‍ കിടക്കുന്നു എന്നത് നമുക്ക് സഹിക്കാന്‍ ആകുമോ ?”.

എല്ലാവര്‍ക്കും മാതൃഭൂമിയുടെ മഹത്വം ബോധ്യപ്പെട്ടു .നിഖില്‍ബാബു ഭക്തിപൂര്‍വം ഗുരുദീവന്‍റെ കാല്‍ക്കല്‍ നമസ്കരിച്ചു.

Posted in Uncategorized | Leave a comment

ജാതിയില്‍ എന്തിരിക്കുന്നു

ട്രെയിനില്‍ യാത്രചെയ്തുകൊണ്ടിരിക്കുന്ന ഒരു സേഠ്ആഹാരം കഴിക്കാനായി തന്‍റെ പത്രം തുറക്കുവാന്‍ തുടങ്ങിയപ്പോള്‍ ആണ് അടുത്ത് ഒരു ഖാദര്‍ ധാരി ഇരിക്കുന്നത് അദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.ഖാദര്‍ ധാരി കാഴ്ചയില്‍ ഒരു നേതാവ് ആണെന്ന്തോന്നും .അദ്ധേഹത്തെ കണ്ടതോടെ സേഠ്ജിക്ക് പാത്രംതുറക്കാന്‍ മടിയായി .അദ്ദേഹം ഖാദര്‍ ധാരിയോട് ചോദിച്ചു ‘നേതാജി താങ്ങളുടെ ജാതി ഏതാണ് ?’

‘ജാതി ന പൂഛാസാധൂകീ,പൂഛ് ലീജിയേ ജ്ഞാന്‍ ‘ (സന്യാസിമാരുടെ ജാതിയല്ല അവരുടെ ജ്ഞാനത്തെ കുറിച്ചാണ് ചോദിച്ച് അറിയേണ്ടത് ) എന്ന വാക്യം അങ്ങ് കേട്ടീട്ടില്ലേ ? നേതാവ് മറുചോദ്യം ചോദിച്ചു.

‘സന്യാസിയോട് ഒരിക്കലും ജാതി ചോദിക്കുകയില്ല .എന്നാല്‍ താങ്ങള്‍ കാവിയല്ലലോ ധരിച്ചിരിക്കുന്നത്‌. .ഇന്ന് മേഹതര്‍ ജാതിക്കാര്‍ ,ബ്രാഹ്മണര്‍ ,ബനിയജാതിക്കാര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലെയുംനേതാക്കന്‍മാര്‍ വരെ ഇന്ന് ഖാദി ധരിക്കുന്നുണ്ട് . താങ്കള്‍ക്ക് ജാതി പറയുന്നത്കൊണ്ട് എന്താണ് ഇത്ര വിഷമം ‘ സേഠ്ജിചോദിച്ചു.
‘ഇല്ല സേഠ്ജി ,ജാതി പറയുന്നത് കൊണ്ടോ ഒളിക്കുന്നത്കൊണ്ടോഒന്നും സംഭവിക്കുകയില്ല ‘ ഇതും പറഞ്ഞ് നേതാവ് പത്രം വായനതുടങ്ങി.എന്നാല്‍ സേഠ്ജി തന്‍റെ ആഗ്രഹം വീണ്ടും വീണ്ടും പ്രകടിപ്പിച്ചു.അവസാനം എന്തോ ആലോചിച്ചതിനുശേഷം നേതാവ് പറഞ്ഞു.’ഏതെങ്ങിലും ഒരു ജാതിയില്‍ ആയിരുന്നു എങ്കില്‍ പറയാമായിരുന്നു’. സേഠ്ജി കളിയാക്കികൊണ്ട് ചോദിച്ചു. ‘അപ്പോള്‍ താങ്ങള്‍ മിശ്രജാതിക്കാരന്‍ ആണോ ? താങ്കളുടെ അച്ഛന്‍ വേറെ ഏതോ ജാതിയില്‍ പ്പെട്ട പെണ്‍കുട്ടിയെ യാണ് വിവാഹം ചെയ്തിരിക്കുന്നത്എന്നാണ് തോന്നുന്നു.

സേഠ്ജിയുടെ ശല്യം സഹിക്കാതെവന്നപ്പോള്‍ അദ്ധേഹത്തെ ഒന്നു കളിയാക്കാന്‍ ഉധേശിച്ചുകൊണ്ട് നേതാവ്മറുപടിപറഞ്ഞു.’കേള്‍ക്കൂ രാവിലെഞാന്‍ എഴുന്നേറ്റുകഴിഞ്ഞാല്‍ വീടും മുറ്റവും കക്കുസുമെല്ലാം വൃത്തിയാക്കുന്നത്കൊണ്ട് ഞാന്‍ തൂപ്പുകാരന്‍ആണ്.എന്‍റെ ചെരുപ്പ് വൃത്തിയക്കുന്നത്കൊണ്ട് ഞാന്‍ ചെരുപ്പ്കുത്തിയും ഷേവുചെയുമ്പോള്‍ഞാന്‍ ഷുരകാനും തുണിയലക്കുമ്പോള്‍ ഞാന്‍ അലക്കുകാരനും കണക്ക്കൂട്ടുമ്പോള്‍ വൈശ്യനും കോളേജില്‍ പഠിപ്പിക്കുമ്പോള്‍ ബ്രാഹ്മണനുമാണ് . ഇനിതാങ്കള്‍ തന്നെ പറയൂ .എന്‍റെ ജാതി ഏതാണ് എന്ന്? .

അപ്പോഴേക്കും ട്രെയിന്‍ സ്റ്റേഷനില്‍ എത്തി. നേതാവിനെ സ്വീകരിക്കാന്‍ റെയില്‍വേസ്റ്റേഷനില്‍ അഭൂതപൂര്‍വമായ ജനക്കൂട്ടമായിരുന്നു.അവര്‍ നേതാവിനെപൂമാലയില്‍ മൂടി. ‘ ആചാര്യ കൃപലാനി സിന്ദാബാദ്’ എന്ന മുദ്രാവാക്യം അന്തരീക്ഷത്തില്‍ മുഴാങ്ങിയപ്പോള്‍ സേഠ്ജി അന്തിച്ചിരുന്നുപോയി .തന്‍റെ മൂഢതയോര്‍ത്ത്.

Posted in Uncategorized | Leave a comment

ഒരുമയുടെ പെരുമ

ഒരു ഗ്രാമത്തില്‍ ഒരു വൃദ്ധന്‍ പാര്‍ത്തിരുന്നുഅദേഹത്തിന്‍റെത് സുഖസമൃധിനിറഞ്ഞ കുടുംബം ആയിരുന്നു. വേണ്ടത്ര ധനവുംസമ്പത്തും അദേഹത്തിനുണ്ടായിരുന്നു.വൃധന് നാലുപുത്രന്‍മാര്‍ ഉണ്ടായിരുന്നു.ബുദ്ധിമാന്മാരും മിടുക്കന്മാരുമായിരുന്നു മക്കളെങ്കിലും അവര്‍ പരസ്പരംകലഹിച്ചിരുന്നു.ഇതില്‍ദുഖിതന്‍ ആയിരുന്നു പാവം വൃദ്ധന്‍ .ഒരുദിവസം അദ്ദേഹം നലുമാക്കളെയും വിളിച്ചുവരുത്തി. കുറേ ചുള്ളിക്കബുകള്‍ കൊണ്ടുവരാന്‍ പറഞ്ഞു.അവ ഒന്നായി കെട്ടിയ ശേഷം ആകെട്ട്ഓടിക്കാന്‍ അദ്ദേഹം ഓരോരുത്തരോടുംആവശ്യപ്പെട്ടു .ഓരോരുത്തരുംഅവരുടെ മുഴുവന്‍ ശക്തിയുമെടുത്ത്പരിശ്രമിച്ചുഎങ്ങിലുംചുള്ളികമ്പുകള്‍ ഓടിഞ്ഞില്ല.വൃദ്ധന്‍ കെട്ടഴിച്ചു.ഓരോ കംബായി ഓടിക്കാന്‍മക്കളോട്പറഞ്ഞു. മക്കള്‍ നിഷ്‌പ്രയാസംകമ്പുകള്‍ഓടിച്ചു.

വൃദ്ധന്‍ മക്കളെ നോക്കി ചോദിച്ചു ;ഇതില്‍നിന്നും നിങ്ങള്‍ക്ക് എന്ത് മനസിലായി ? അത് ഒരു കേട്ട് ആയിരുന്നപ്പോള്‍ ഓടിക്കാന്‍ കഴിഞ്ഞില്ല . എന്നാല്‍ ഓരോന്നായി മാറ്റിയപ്പോള്‍ നിഷ്പ്രയാസം ഓടിക്കാന്‍ കഴിഞ്ഞു. ഇതേപോലെ യാണ് നിങ്ങളുടെ ജീവിതവും .നിങ്ങള്‍ ഒന്നായി നിന്നാല്‍ നിങ്ങളെ ആര്‍ക്കും ഉപദ്രവിക്കാന്‍ കഴിയില്ല .മറിച്ച് പരസ്പ്പരം കലഹിച്ച് വേറിട്ടുനിന്നാല്‍ സര്‍വഐശ്വര്യവും നിമിഷമാത്രം കൊണ്ട്ഇല്ലാതാകും.

ഈകഥ കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും പാഠമണ് .നാം വേഷത്തിന്‍റെയും ഭാഷയുടെയും പ്രദേശത്തിന്‍റെയും പേരുപറഞ്ഞ് കലഹിച്ച് വിഘടനവാദത്തിന് കൂട്ടുനിന്നാല്‍ നമ്മുടെ രാജ്യം ഛിന്നഭിന്നമായി നാശമാകും.മറിച്ച് സംഘടിത ശക്തി സമാഹരിക്കാന്‍ കഴിഞ്ഞാല്‍ സര്‍വഐശ്വര്യപൂര്‍ണമായ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ കഴിയും.
( ഗുരുജി പറഞ്ഞ കഥ)

Posted in Uncategorized | Leave a comment

ക്ഷമയെ പരീക്ഷിക്കല്‍

ഒരിക്കല്‍ സ്വമിരാമദാസ് ചഫലില്‍ നിന്നും സാതാരയിലേക്ക് പോകുകയായിരുന്നു . അദേഹത്തോടൊപ്പം അപ്പാജി ദത്തുവും ഉണ്ടായിരുന്നു. ഇ ടക്ക് ദേഹേഗ്രാമത്തില്‍ എത്തിയപ്പോള്‍ ദത്തു പറഞ്ഞു , മഹാരാജ് ! ആഹാരത്തിനുള്ള എന്തെങ്കിലും ഏര്‍പ്പാടുചെയാം മടങ്ങുബോള്‍ വൈകന്‍ സാധ്യത ഉള്ളതുകൊണ്ട് ദത്തു അടുത്തുള്ള വയലില്‍നിന്നും കുറച്ച് വിളഞ്ഞ ചോളം പറിച്ച് വരുക്കുവാന്‍ തുടങ്ങി പുക ഉയരുന്നത് കണ്ട് വയലിന്‍റെ ഉടമസ്ഥന്‍ പാട്ടില്‍ അവിടെ എത്തി . ചോളം മോഷ്ട്ടിച്ചത് കണ്ട അദ്ധേഹത്തിന്കപം അടക്കാന്‍ കഴിഞ്ഞില്ല . തന്‍റെ കയ്യില്‍ ഇരുന്ന വടികൊണ്ട് അദ്ദേഹം രാമദാസ്‌ സ്വാമിയേ തലങ്ങും വിലങ്ങും അടിച്ചു . രാമദാസ് സ്വാമി പ്രതികാരം ചെയും എന്നാണ് ദത്ത് കരുതിയത്‌ . എന്നാല്‍ സ്വാമി ശാന്തന്‍ ആയി നിന്നു.കുറച്ചുസമയത്തിനുശേഷം വഴക്കുപറഞ്ഞുകൊണ്ട് പാട്ടില്‍ പോയി . താന്‍ കാരണം ആണ് സ്വാമിക്ക് അടികൊള്ളേണ്ടി വന്നതെന്ന് ഓര്‍ത്ത് ദത്ത് പാശ്ചാതപിച്ചു
അടുത്തദിവസം അവര്‍ സാതാരയില്‍ എത്തിച്ചേര്‍ന്നു . സ്വാമിജിയുടെ പുറത്ത് വടിയുടെ പാടുകള്‍ കണ്ട ജനം അടക്കം പറയാന്‍ തുടങ്ങി . ചത്രപതി ശിവാജി ഇതിനെ ക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പാട്ടിലിനെ വിളിപ്പിക്കാന്‍ സ്വമിജി പറഞ്ഞു . താന്‍ ഇന്നലെ ഉപദ്രവിച്ചത് ശിവജിമാഹാരാജവിന്‍റെ ഗുരുവിനെയായിരുന്നു എന്നറിഞ്ഞപ്പോള്‍ പാട്ടില്‍ ഭയന്നുവിറക്കാന്‍തുടങ്ങി . തനിക്ക് ഇനി എന്ത് ശിക്ഷയാണാവോ ലഭിക്കുക എന്നോര്‍ത്ത് അയാള്‍ വേവലാതിപെട്ടു .ശിവാജി ചോദിച്ചു മഹാരാജ് ! ഇയാള്‍ക്ക് എന്ത് ശിക്ഷയാണ് കൊടുക്കേണ്ടത് ? അപ്പോള്‍ പാട്ടില്‍ സ്വാമിജിയുടെ തൃപ്പാദങ്ങളില്‍ വീണ്മാപ്പിരന്നു . സ്വാമിജി പറഞ്ഞു രാജാവേ ഇയാള്‍ തെറ്റൊന്നും ചെയ്തിട്ടില്ല . ഞങ്ങളുടെ ക്ഷമയെ ഇയാള്‍ പരിക്ഷിക്കുക യല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല . അതുകൊണ്ട് ഇയാള്‍ക്ക് വിലപിടിപ്പുള്ള വസ്ത്രങ്ങള്‍ നല്‍കി ആദരിക്കണം . അതാണ് ഇയാള്‍ക്കുള്ള ശിക്ഷ .

Posted in Uncategorized | Leave a comment

ഉത്തരം മുട്ടിക്കുന്ന ചോദ്യം

4 R

ഒരിക്കല്‍ ഒരു ഇംഗ്ലീഷ്കാരന്‍ ഗുരുജിയെ സന്ദര്‍ശിക്കാന്‍ വന്നു.
സംഭാഷണത്തിനിടയില്‍ അദ്ദേഹം പറഞ്ഞു “ഭാരതത്തില്‍ സെകുലറിസം
(മതനിരപേക്ഷത) ആണ്, പക്ഷെ താങ്കള്‍ ഹിന്ദുക്കളുടെ മേധാവിത്വം സ്ഥാപിക്കാനാണ്
ആഗ്രഹിക്കുന്നത്. ഈ അവസ്ഥയില്‍ സെക്കുലറിസത്തിന്റെ ഗതി എന്താവും?

ശ്രീ ഗുരുജി:  താങ്കളുടെ ബ്രിട്ടന്‍ മതേതര രാജ്യമാണോ?
ഇംഗ്ലീഷ്കാരന്‍: അതെ
ശ്രീ ഗുരുജി:  താങ്കളുടെ ഭരണഘടനയില്‍ അവിടുത്തെ രാജാവ് പ്രോട്ടസ്ടന്റ്റ് ക്രിസ്ത്യന്‍
ആയിരിക്കണം എന്ന നിബന്ധനയില്ലേ..?
ഇംഗ്ലീഷ്കാരന്‍:  ഉണ്ട്
ശ്രീ ഗുരുജി: എങ്കില്‍ പറഞ്ഞാലും, കേവലം പ്രോട്ടസ്ടന്റ്റ് സമ്പ്രദായം പിന്തുടരുന്ന രാജ്യമായിട്ടു
കൂടി താങ്കളുടെ രാജ്യത്തു എങ്ങനെയാണ് സെകുലറിസം നടപ്പിലാവുന്നത്? മറ്റുള്ളവരുടെഎന്താണ്
നശിച്ചത്? ഒന്നുമില്ല . അങ്ങനെയാണെങ്കില്‍ ഞങ്ങളുടെ ഭാരതത്തിലും ഹിന്ദുക്കളുടെ മേധാവിത്വം
ഉണ്ടായാല്‍ എങ്ങനെയാണ് മറ്റുള്ളവര്‍ക്ക് ആപത്തു വരുന്നത്?

ഇംഗ്ലീഷ്കാരന്‍ നിശബ്ദനായി..

Posted in Uncategorized | Leave a comment

സമര്‍പ്പണം ആത്മസംതൃപ്തിയോടെ മാത്രമായിരിക്കണം

ക്ഷേത്രനിര്‍മ്മാണം നടന്നുകൊണ്ടിരുന്ന ഒരു ഗ്രാമത്തില്‍ ഒരു വിദേശടൂറിസ്റ്റെത്തി.

കാഴ്ചകള്‍ കണ്ടു നടക്കവേ ക്ഷേത്രത്തിനുള്ളില്‍ തന്‍റെ ജോലിയില്‍ വ്യാപൃതനായിരിക്കുന്ന ഒരു ശില്‍പ്പിയെ അദ്ദേഹം കണ്ടു. ശില്‍പ്പി ഏകാഗ്രതയോടെ ഒരു വിഗ്രഹം കൊത്തിയുണ്ടാക്കുകയായിരുന്നു. അയാളുടെ പ്രവൃത്തികള്‍ കൌതുകപൂര്‍വ്വം നോക്കിനില്‍ക്കവേ പെട്ടെന്ന് ശില്‍പ്പി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതിനു സമാനമായ മറ്റൊരു ശില്‍പം തൊട്ടടുത്തു തന്നെ കിടക്കുന്നത് ടൂറിസ്റ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടു.

“താങ്കള്‍ ഒരേ പോലെയുള്ള രണ്ടു ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണല്ലേ ? ടൂറിസ്റ്റ് ചോദിച്ചു.

“അല്ല” മുഖമുയര്‍ത്തി നോക്കിക്കൊണ്ട്‌ ശില്‍പ്പി പറഞ്ഞു – “ഒരു ശില്‍പ്പം മതി, പക്ഷെ ആദ്യം ഉണ്ടാക്കിയതില്‍ അവസാന മിനുക്കുപണികള്‍ നടത്തിക്കൊണ്ടിരിക്കെ ചെറിയൊരു കേടുപാട് സംഭവിച്ചു പോയി”

ശില്‍പ്പത്തിനു സംഭവിച്ച കേടുപാടെന്താണെന്നു കണ്ടുപിടിക്കാനുള്ള കൌതുകത്തോടെ താഴെ കിടക്കുന്ന ശില്‍പത്തെ അടിമുടി സൂക്ഷമായി പരിശോധിച്ചെങ്കിലും ശില്‍പ്പി പറഞ്ഞതുപോലെയുള്ള കുഴപ്പങ്ങളൊന്നും അതില്‍ കണ്ടെത്താന്‍ ടൂറിസ്റ്റിനു സാധിച്ചില്ല.

“പക്ഷെ ഈ ശില്‍പ്പത്തിനെന്തു കുഴപ്പമാണ് സംഭവിച്ചത് ?” തോല്‍വി സമ്മതിച്ച ഭാവത്തില്‍, തെല്ലാശ്ചര്യത്തോടെ ടൂറിസ്റ്റ് ചോദിച്ചു.

“ശില്‍പ്പത്തിന്‍റെ മൂക്കില്‍ ഒരു പോറലുണ്ടായിട്ടുണ്ട്.” ടൂറിസ്റ്റിനു നേരെ നോക്കാതെ തന്‍റെ ജോലിയില്‍ വ്യാപൃതനായി ശില്‍പ്പി പറഞ്ഞു.

“എവിടെയാണ് നിങ്ങളീ ശില്‍പ്പം സ്ഥാപിക്കാനുദ്ദേശിക്കുന്നത് ?”

“അതാ ആ സ്തൂപത്തിനു മുകളില്‍” അല്‍പ്പമകലെ സ്ഥിതിചെയ്യുന്ന ഏകദേശം ഇരുപതടി ഉയരമുള്ള കല്‍സ്തൂപം ചൂണ്ടിക്കാണിച്ച് ശില്‍പ്പി പറഞ്ഞു.

“അത്രയും ഉയരത്തില്‍ സ്ഥാപിക്കുന്ന ശില്‍പ്പത്തിന്‍റെ മൂക്കിലെ ഒരു നേര്‍ത്ത പോറല്‍ ആരാണറിയാന്‍ പോകുന്നത് ?” ടൂറിസ്റ്റ് ചോദിച്ചു.

ശില്‍പ്പി ജോലി നിര്‍ത്തി അയാളെ നോക്കി. ഒരു പുഞ്ചിരിയോടെ പറഞ്ഞു – “മറ്റാരും അറിഞ്ഞില്ലെങ്കിലും ഞാന്‍ അറിയുമല്ലോ ?”

സമര്‍പ്പണം എന്നത് നമ്മുടെയുള്ളിന്‍റെയുള്ളില്‍ അന്തര്‍ലീനമായ ആഗ്രഹമായിരിക്കണം, ഒരിക്കലും ബാഹ്യമായ നിബന്ധനകളായിരിക്കരുത്.

നമ്മുടെ പ്രവൃത്തികള്‍ മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുവാനല്ല, മറിച്ച് നമ്മുടെ ആത്മസംതൃപ്തിക്കും കഴിവിന്‍റെ പൂര്‍ത്തീകരണത്തിനുമായിരിക്കണം.

അപ്പോള്‍ പൂര്‍ണ്ണത, ചുറ്റുമുള്ളവരുടെ അനുമോദനങ്ങളെക്കാള്‍, നമ്മുടെ മനസ്സിനുള്ളില്‍ സംതൃപ്തി നിറഞ്ഞ ഒരു വികാരമായി നിറയുന്നത് അനുഭവിച്ചറിയാം.

നിങ്ങളൊരു പര്‍വ്വതത്തിന് മുകളിലേക്ക് കയറുമ്പോള്‍ നിങ്ങളുടെ ചിന്ത “ഉയരം കീഴടക്കിയ എന്നെയീ ലോകം കാണട്ടെ” എന്നതായിരിക്കരുത്, മറിച്ച് “ഉയരത്തില്‍ നിന്നു ഞാനീ ലോകമൊന്നു കാണട്ടെ” എന്നതായിരിക്കട്ടെ !

Posted in Uncategorized | Leave a comment

ഗുരുജി ശ്രീ. മന്നത് പദ്മനാഭനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചപ്പോൾ

IMG-20150629-WA0009

Posted in Uncategorized | Leave a comment